പാപ്പായുടെ വിലാസത്തിലയച്ച വെടിയുണ്ടകള്‍ പിടിച്ചെടുത്തു

പാപ്പായുടെ വിലാസത്തിലയച്ച വെടിയുണ്ടകള്‍ പിടിച്ചെടുത്തു
Published on

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിലാസമെഴുതിയ കവറില്‍ അയച്ച മൂന്നു വെടിയുണ്ടകള്‍ ഇറ്റാലിയന്‍ നഗരമായ മിലാനില്‍ പോലീസ് പിടിച്ചെടുത്തു. ഫ്രാന്‍സിലെ സ്റ്റാമ്പു പതിച്ചിരുന്ന കവറില്‍ അയച്ചയാളുടെ വിലാസം ഉണ്ടായിരുന്നില്ല. പോപ്പ്, വത്തിക്കാന്‍ സിറ്റി, സെ. പീറ്റേഴ്‌സ് സ്‌ക്വയര്‍, റോം എന്ന വിലാസമാണ് രേഖപ്പെടുത്തിയിരുന്നത്. വെടിയുണ്ടകള്‍ക്കു പുറമെ വത്തിക്കാനിലെ സാമ്പത്തികകാര്യങ്ങള്‍ പരാമര്‍ശിക്കുന്ന ഒരു കത്തും ഉണ്ടായിരുന്നു. കത്തുകള്‍ തരംതിരിക്കുന്നതിനിടെ തപാല്‍ ജോലിക്കാര്‍ സംശയാസ്പദമായ നിലയില്‍ ഈ കവര്‍ കാണുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണങ്ങള്‍ നടത്തി വരികയാണെന്ന് ഇറ്റാലിയന്‍ പോലീ സ് അധികാരികള്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org