കാമറൂണില്‍ ഇസ്ലാമിക തീവ്രവാദം വര്‍ദ്ധിക്കുന്നു

Published on

ആഫ്രിക്കയുടെ സാഹേല്‍ പ്രദേശത്ത് ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായും അത് ഈ പ്രദേശത്തിന്‍റെ വികസനത്തെ തടയുന്നതായും കത്തോലിക്കാസഭയുടെ സാമൂഹികസേവന സംഘടനകള്‍ പ്രസ്താവിച്ചു. അല്‍ഖയിദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള നിരവധി തീവ്രവാദസംഘങ്ങളാണ് ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. പട്ടിണിയും അഴിമതിയും പണ്ടുമുതലേ ഉള്ള ഈ പ്രദേശങ്ങളില്‍ തീവ്രവാദ അക്രമങ്ങള്‍ കൂടിയായപ്പോള്‍ ജനം ദുരിതത്തിലായതായി അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അന്താരാഷ്ട്ര ജീവകാരുണ്യവിഭാഗമായ സിആര്‍എസ് റീജണല്‍ ഡയറക്ടര്‍ ജെന്നിഫെര്‍ ഓവെര്‍ടണ്‍ പ്രസ്താവിച്ചു. തൊഴിലില്ലായ്മ രൂക്ഷമാണ്. പ്രളയവും വരള്‍ച്ചയും പോലെ കാലാവസ്ഥാപ്രശ്നങ്ങളും ധാരാളം. അതിനിടയിലാണു മതതീവ്രവാദത്തിന്‍റെ പ്രശ്നങ്ങള്‍ കൂടി നേരിടേണ്ടി വരുന്നത്.
ബുര്‍കിനോ ഫാസോയുടെ കാര്യം ഓവെര്‍ ടണ്‍ ഉദാഹരിച്ചു. ദുരിതങ്ങള്‍ മൂലം ഈ രാജ്യ ത്തു നിന്നു മാത്രം പലായനം ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷത്തിലേറെയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 2,200 തീവ്രവാദ അക്രമങ്ങള്‍ ഈ മേഖലയിലുണ്ടായി. 11,500 പേര്‍ കൊല്ലപ്പെട്ടു. ലക്ഷകണക്കിനാളുകള്‍ ഭവനരഹിതരാകുകയും പലായനം ചെയ്യുകയും ചെയ്തു. ലക്ഷകണക്കിനാളുകള്‍ക്ക് ആരോഗ്യസേവനമോ വിദ്യാഭ്യാസമോ ലഭിക്കുന്നില്ല.

logo
Sathyadeepam Online
www.sathyadeepam.org