‘’ഞാന്‍ നിന്നെ ഒരിക്കലും വിസ്മരിക്കുകയില്ല’’: വയോധികദിനാചരണം ജൂലൈ 26 ന്

‘’ഞാന്‍ നിന്നെ ഒരിക്കലും വിസ്മരിക്കുകയില്ല’’: വയോധികദിനാചരണം ജൂലൈ 26 ന്
Published on

മുത്തശ്ശീമുത്തച്ഛന്മാര്‍ക്കും വയോധി കര്‍ക്കും വേണ്ടിയുള്ള ഈ വര്‍ഷത്തെ ദിനാ ചരണം ജൂലൈ 26 നായിരിക്കും. ഏശയ്യാ യുടെ പുസ്തകത്തിലെ ഒരു വാക്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള “ഞാന്‍ നിന്നെ ഒരിക്കലും വിസ്മരിക്കുകയില്ല’’ എന്നതായി രിക്കും ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രമേയം. ദിനാചരണത്തിനു മുന്നോടിയായിട്ടുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സന്ദേശം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. വിസ്മരിക്കപ്പെടുന്നുവെന്ന വേദനാപൂർണ്ണ മായ തോന്നല്‍ അനേകര്‍ പങ്കുവയ്ക്കുന്നുണ്ട്, വിശേഷിച്ചും വയോധികര്‍ എന്നു പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

ഏകാന്തത വാഴുന്ന വീടുകളിലും പരി ചരണഭവനങ്ങളിലും വിസ്മരിക്കപ്പെട്ടവരെന്ന പോലെ കഴിയുന്ന വയോധികരിലേക്കു പാപ്പ തന്റെ സന്ദേശത്തില്‍ ശ്രദ്ധ തിരിക്കുന്നു. ഓരോ വ്യക്തിയുടെയും തനിമ ഒരു രോഗത്തിലേക്കോ ഒരു ബഡ് നമ്പറിലേക്കോ ചുരുക്കപ്പെടുകയാണ് അവിടെ. എല്ലാവര്‍ക്കും അമ്മയാവാനാണ് സഭ വിളി ക്കപ്പെട്ടിരിക്കുന്നതെന്നു തിരിച്ചറിയാനുള്ള ഒരവസരമാണ് ഈ ദിനാചരണം. ദൈവത്തിന്റെ പുത്രീപുത്രന്മാരാണെന്ന തിരിച്ചറിവിലേക്കു വരിക എല്ലായ്‌പ്പോഴും സാധ്യമാണ് - മാര്‍പാപ്പ പറഞ്ഞു.

മുത്തശ്ശീമുത്തച്ഛന്മാരെയും വയോധിക രായ ബന്ധുജനങ്ങളെയും സന്ദര്‍ശിക്കുക യെന്ന മനോഹരമായ ആചാരം പുനരുജ്ജീ വിപ്പിക്കാന്‍ എല്ലാവര്‍ക്കും, വിശേഷിച്ചും യുവാക്കള്‍ക്ക് ഇതൊരു പ്രചോദനമാകട്ടെ യെന്നു മാര്‍പാപ്പ എഴുതി. വയോധികരായ അംഗങ്ങളുടെ സഹനം സഭ മനസ്സിലാക്കുന്നു.

കുടുംബബന്ധങ്ങള്‍ ബലഹീനമാകുന്നതും കുടിയേറ്റവും അനേകം വയോധി കരെ തനിച്ചാകുന്നതിലേക്കു നയിക്കുന്നുണ്ട്. ദൈവത്തിന്റെ കണ്ണുകള്‍ എപ്പോഴും നമ്മുടെ മേലുണ്ട്. ഏതു പ്രായത്തിലും നാം ദൈവത്തിന്റെ മക്കളാണ്. സ്വന്തം വിളിയെക്കുറിച്ചു ധ്യാനിക്കാന്‍ പ്രായാധിക്യം ഒരു അവസര മാണ്. ബലഹീനതയെ ഭയപ്പെടാതിരിക്കുക. ജീവിതത്തിലെ മറ്റു ഘട്ടങ്ങളെ പ്രകാശന മാനമാക്കാനുള്ള സാധ്യത ഉള്ളടങ്ങിയിരി ക്കുന്നത് ഈ ബലഹീനതയില്‍ തന്നെയാണ് - മാര്‍പാപ്പ വിശദീകരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org