കസാഖ്സ്ഥാനിലെ മതാന്തരസമ്മേളനത്തില്‍ മാര്‍പാപ്പ പങ്കെടുക്കും

കസാഖ്സ്ഥാനിലെ മതാന്തരസമ്മേളനത്തില്‍
മാര്‍പാപ്പ പങ്കെടുക്കും

അടുത്ത മാസം കസാഖ്സ്ഥാനില്‍ നടക്കുന്ന മതാന്തര സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. മാര്‍പാപ്പയുടെ സന്ദര്‍ശനം ഉണ്ടായേക്കുമെന്നു കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കസാഖ്സ്ഥാന്‍ പ്രസിഡന്റ് കസ്യം-ജോമാര്‍ട് ടോകായേവ് പറഞ്ഞിരുന്നു. കാനഡായില്‍ നിന്നുള്ള മടക്കയാത്രയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഈ സന്ദര്‍ശനത്തിന്റെ കാര്യം സൂചിപ്പിച്ചു. ഈ മദ്ധ്യേഷ്യന്‍ രാജ്യത്തേക്കുള്ള യാത്ര അത്ര കഠിനമാകില്ലെന്ന പ്രത്യാശയാണ്, തന്റെ ആരോഗ്യപ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍ പാപ്പാ പങ്കു വച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പയും മോസ്‌കോ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് കിറിലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അനുയോജ്യമായ ഒരിടത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ കുറെ മാസങ്ങളായി കസാഖ്സ്ഥാനില്‍ നടക്കുന്നുണ്ട്. പാത്രിയര്‍ക്കീസും മതാന്തരസമ്മേളനത്തിനായി എത്തുമെന്നാണു പ്രതീക്ഷ.

2001 ല്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കസാഖ്സ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഈ രാജ്യത്തെത്തുന്ന ആദ്യത്തെ പാപ്പായും അദ്ദേഹമായിരുന്നു.

കസാഖ്സ്ഥാന്‍ ഒരു മുസ്ലീം ഭൂരിപക്ഷരാജ്യമാണ്. അതു കഴിഞ്ഞാല്‍ കൂടുതലുള്ളത് റഷ്യന്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവരാണ്. 20 ശതമാനത്തിലേറെ വരും അവര്‍. കത്തോലിക്കര്‍ തീരെ ചെറിയ ന്യൂനപക്ഷമാണ്. അഞ്ചു രൂപതകളിലായി രണ്ടര ലക്ഷത്തോളം കത്തോലിക്കരാണുള്ളത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org