2022-ല്‍ പോളണ്ടിലെ സഭ ഊന്നലേകുന്നത് യുവജനങ്ങള്‍ക്ക്‌

പോളിഷ് മെത്രാന്‍ സംഘത്തിന്റെ സെക്രട്ടറി ജനറല്‍ ബിഷപ് ആര്‍തര്‍ മിസിന്‍സ്‌കി

പോളിഷ് മെത്രാന്‍ സംഘത്തിന്റെ സെക്രട്ടറി ജനറല്‍ ബിഷപ് ആര്‍തര്‍ മിസിന്‍സ്‌കി

2022-ല്‍ പോളണ്ടിലെ കത്തോലിക്കാസഭ ഊന്നലേകുന്നത് യുവജനങ്ങളിലേയ്ക്ക് എത്തിച്ചേരാനായിരിക്കുമെന്നു പോളിഷ് മെത്രാന്‍ സംഘത്തിന്റെ സെക്രട്ടറി ജനറല്‍ ബിഷപ് ആര്‍തര്‍ മിസിന്‍സ്‌കി അറിയിച്ചു. സഭയും യുവജനങ്ങളും തമ്മിലുള്ള ആശയവിനിമയം വര്‍ദ്ധിപ്പിക്കുക അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്ന് ബിഷപ് പറഞ്ഞു. ഇത് സാര്‍വത്രികസഭയുടെയാകെ ഒരു വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുവിശേഷസന്ദേശം യുവജനങ്ങളിലേയ്ക്കു പകരുക എന്ന ലക്ഷ്യത്തോടെ പോളിഷ് സഭയിലെ എല്ലാ പ്രസ്ഥാനങ്ങളും 2022-ല്‍ പ്രവര്‍ത്തിക്കും - ബിഷപ് മിസിന്‍സ്‌കി പറഞ്ഞു. യുവജനങ്ങളുടെ അനുദിനജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മാധ്യമസാങ്കേതികവിദ്യകളെല്ലാം ഇതിനായി ഉപയോഗിക്കും. യുവജനങ്ങള്‍ക്കിടയില്‍ വ്യാപകമാകുന്ന മതനിരാസപ്രവണതകളില്‍ അജപാലകര്‍ക്ക് ഉത്കണ്ഠയുണ്ട്. യുവജനങ്ങളുടെ മതജീവിതം കഴിഞ്ഞ 30 വര്‍ഷങ്ങള്‍ ക്കിടെ പകുതിയായി കുറഞ്ഞിട്ടുണ്ടെന്നാണു സഭയുടെ പഠനഫലം. 2021-ല്‍ സെമിനാരിയില്‍ ചേര്‍ന്നവരുടെ എണ്ണം തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 20% കുറവാണ്. അതേസമയം പോളണ്ടിലെ ജനസംഖ്യയില്‍ 91.9% വും കത്തോലിക്കാസഭയില്‍ അംഗത്വം നിലനിറുത്തുന്നവരാണ്. നാല്‍പതു ശതമാനത്തോളം പേര്‍ സ്ഥിരമായി പള്ളിയില്‍ പോകുന്നവരുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org