ആണവ പ്രതിരോധം വാഗ്ദാനം ചെയ്യുന്നത് 'സമാധാനത്തിന്റെ മിഥ്യാധാരണ മാത്രമാണ്': ഫ്രാന്‍സിസ് മാര്‍പാപ്പ

ആണവ പ്രതിരോധം വാഗ്ദാനം ചെയ്യുന്നത് 'സമാധാനത്തിന്റെ മിഥ്യാധാരണ മാത്രമാണ്': ഫ്രാന്‍സിസ് മാര്‍പാപ്പ

ഹിരോഷിമയില്‍ നടന്ന ജി 7 ഉച്ചകോടിയെ അടയാളപ്പെടുത്തുന്ന ഒരു കത്തില്‍, ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നത് 'ഭയത്തിന്റെയും സംശയത്തിന്റെയും അന്തരീക്ഷം' സൃഷ്ടിക്കുകയും 'സമാധാനത്തിന്റെ മിഥ്യാധാരണ' മാത്രമേ നല്‍കുകയും ചെയ്യുന്നുള്ളൂവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

'ആണവായുധങ്ങളുടെ തുടര്‍ച്ചയായ ഭീഷണിയുടെ വെളിച്ചത്തില്‍, ഈ മീറ്റിംഗിന്റെ സ്ഥലമായി ഹിരോഷിമയെ തിരഞ്ഞെടുത്തത് വളരെ പ്രധാനമാണ്,' ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ലോകത്തിലെ ആദ്യത്തെ ആണവാക്രമണം നടന്ന സ്ഥലമാണ് ഹിരോഷിമ. 1945 ആഗസ്റ്റ് 6-ന്, യുഎസ് ഈ ജാപ്പനീസ് നഗരത്തില്‍ ഒരു അണുബോംബ് വര്‍ഷിച്ചു. സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ ഏകദേശം 70,000 പേരുടെയും വര്‍ഷാവസാനത്തോടെ 1,40,000 പേരുടെയും മരണത്തിന് ഇത് കാരണമായി.

'ഓര്‍മ്മയുടെ പ്രതീകമായി' ഹിരോഷിമ, സമാധാനത്തിനുള്ള ഇന്നത്തെ വലിയ ഭീഷണികളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനും ദേശീയ അന്തര്‍ദേശീയ സുരക്ഷ ഉറപ്പാ ക്കുന്നതിനും ആണവായുധങ്ങളുടെ അപര്യാപ്തത ശക്തമായി പ്രഖ്യാപിക്കുന്നു'വെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ആണവായുധ ഉപയോഗം വഴിയുണ്ടാകുന്ന മനുഷ്യവിഭവ ശേഷിയുടെ ശോഷണത്തിലേക്കും പരിസ്ഥിതി ആഘാതങ്ങളിലേക്കും രാ ഷ്ട്രതലവന്മാരുടെ ശ്രദ്ധ ക്ഷണിച്ച മാര്‍പാപ്പ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇത് സൃഷ്ടിക്കുന്ന പരസ്പര സംശയവും ഭയവും ദൂരീകരിക്കപ്പെടേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു.

പാപ്പയുടെ 2019-ലെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ സന്ദര്‍ശിച്ച അതേ സമാധാന സ്മാരകം തന്നെ ജി 7 നേതാക്കള്‍ സന്ദര്‍ശിച്ചതിനെ മാര്‍ പാപ്പ അഭിനന്ദിക്കുകയും സമാധാനശ്രമങ്ങള്‍ക്കായുള്ള കാര്യപരിപാടികള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. മനുഷ്യരുടെ അന്തസ്സിനെതിരെ മാത്രമല്ല, നമ്മുടെ പൊതുഭവനത്തിന് സാധ്യമായ ഏത് ഭാവിക്കും എതിരാണ് ആണവായുധങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org