തൊഴിലിടങ്ങളില്‍ ഏറ്റവും സംരക്ഷിക്കേണ്ട സ്വത്ത് മനുഷ്യജീവന്‍ തന്നെ - മാര്‍പാപ്പ

തൊഴിലിടങ്ങളില്‍ ഏറ്റവും സംരക്ഷിക്കേണ്ട സ്വത്ത് മനുഷ്യജീവന്‍ തന്നെ - മാര്‍പാപ്പ

തൊഴിലുമായി ബന്ധപ്പെട്ട അപകടങ്ങളോ രോഗങ്ങളോ മൂലം അനേകര്‍ ഓരോ വര്‍ഷവും മരിക്കുന്നുവെന്നും തൊഴിലിടങ്ങളില്‍ ഏറ്റവും കാര്യമായ സംരക്ഷണം നല്‍കേണ്ടത് മനുഷ്യര്‍ക്കാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. മനുഷ്യരാണ് യഥാര്‍ത്ഥ സമ്പത്ത്. അവരില്ലാതെ സംരംഭങ്ങളുമില്ല, സാമ്പത്തികവ്യവസ്ഥയുമില്ല. - തന്നെ സന്ദര്‍ശിച്ച ഇറ്റലിയിലെ സ്വകാര്യനിര്‍മ്മാണകരാറുകാരുടെ സംഘത്തോടു മാര്‍പാപ്പ പറഞ്ഞു.

ഓരോ വര്‍ഷവും 23 ലക്ഷം പേര്‍ ലോകമാകെ തൊഴിലിട അപകടങ്ങളില്‍ മരിച്ചതായി അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്ക്. കഴിഞ്ഞ വര്‍ഷവും അനേകര്‍ തൊഴിലിടങ്ങളില്‍ മരിച്ചുവെന്നും അവര്‍ വെറും സംഖ്യകളല്ല, മനുഷ്യരാണെന്നും മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org