പ്രധാന കാര്യാലയത്തിന്റെ അദ്ധ്യക്ഷനായി കാര്‍ഡിനലും സെക്രട്ടറിയായി വനിതയും

പ്രധാന കാര്യാലയത്തിന്റെ അദ്ധ്യക്ഷനായി കാര്‍ഡിനലും സെക്രട്ടറിയായി വനിതയും

വത്തിക്കാന്‍ സമഗ്രമനുഷ്യവികസന കാര്യാലയത്തിന്റെ അദ്ധ്യക്ഷനായി കാര്‍ഡിനല്‍ മൈക്കള്‍ സെണിയെയും സെക്രട്ടറിയായി സിസ്റ്റര്‍ അലസ്സാന്ദ്ര സ്‌മെറില്ലിയെയും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 2016 മുതല്‍ 2021 വരെ കാര്‍ഡിനല്‍ പീറ്റര്‍ ടര്‍ക്‌സണ്‍ ആയിരുന്നു ഈ കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍. പഴയ ചെക്കോസ്ലോവാക്യയില്‍ ജനിച്ച കാര്‍ഡിനല്‍ സെണി കുട്ടിക്കാലത്തു തന്നെ കാനഡായിലേയ്ക്കു കുടിയേറി. ഈശോസഭാംഗമായ അദ്ദേഹം 2019 ലാണ് കാര്‍ഡിനലായി ഉയര്‍ത്തപ്പെട്ടത്. സാമ്പത്തിക വിദഗ്ദ്ധയായി അറിയപ്പെടുന്ന സിസ്റ്റര്‍ സ്‌മെറില്ലി, സലേഷ്യന്‍ സന്യാസിനീസമൂഹാംഗവും ഇറ്റാലിയന്‍ സ്വദേശിയുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org