ദിവ്യകാരുണ്യാത്ഭുതങ്ങള്‍ സിനിമയാക്കാന്‍ ഹോളിവുഡ് ചലച്ചിത്രകാരന്‍

ദിവ്യകാരുണ്യാത്ഭുതങ്ങള്‍ സിനിമയാക്കാന്‍ ഹോളിവുഡ് ചലച്ചിത്രകാരന്‍
Published on

ഹോളിവുഡില്‍ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കലാകാരന്‍ ആഞ്‌ജെലോ ലിബുട്ടി ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ പ്രമേയമാക്കി സിനിമ സംവിധാനം ചെയ്യുന്നു. യുട്യൂബിലൂടെ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള പരിപാടി അവതരിപ്പിച്ചു പ്രസിദ്ധനായ റേ ഗ്രിജാല്‍ബ ആണു സിനിമ നിര്‍മ്മിക്കുന്നത്. 2006-ല്‍ മരിക്കുകയും ഈ നൂറ്റാണ്ടില്‍ ആദ്യമായി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത കൗമാരക്കാരന്‍ കാര്‍ലോ അക്യുറ്റിസാണ് ഈ സിനിമ നിര്‍മ്മിക്കാന്‍ തങ്ങള്‍ക്കു പ്രചോദനമായ തെന്നു സംവിധായകനും നിര്‍മ്മാതാവും പറഞ്ഞു. വാഴ്ത്തപ്പെട്ട അക്യുറ്റിസിന്റെ അമ്മ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ദിവ്യകാരുണ്യമെന്ന യാഥാര്‍ ത്ഥ്യത്തെക്കുറിച്ചു തെറ്റിദ്ധരിക്കപ്പെട്ടവരെ സുവിശേഷവത്കരിക്കുക എന്നതാണു സിനിമയുടെ ലക്ഷ്യമെന്നു ലിബുട്ടി വ്യക്തമാക്കി. ദിവ്യകാരുണ്യത്തെക്കുറിച്ച് ധാരാളം ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയ്ക്ക് വലിയ തോതില്‍ ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ ജനങ്ങളെ ദീര്‍ഘകാലം ആകര്‍ഷിക്കാന്‍ സി നിമകള്‍ക്കാണു കഴിയുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org