ഹോങ്കോംഗ് ബിഷപ് 3 പതിറ്റാണ്ടുകള്‍ക്കൊടുവില്‍ ചൈനയില്‍

ഹോങ്കോംഗ് ബിഷപ് 3 പതിറ്റാണ്ടുകള്‍ക്കൊടുവില്‍ ചൈനയില്‍

ഹോങ്കോംഗ് ബിഷപ് സ്റ്റീഫന്‍ ചൗ ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെത്തി. ചൈനയും വത്തിക്കാനും തമ്മിലുള്ള ബന്ധം സുഗമമല്ലാ ത്ത പശ്ചാത്തലത്തില്‍ ചരിത്രപരമായ പ്രാധാന്യമുള്ളതാണ് ഈ സന്ദര്‍ശനം. മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു സന്ദര്‍ശനം. ബിഷപ് ചൗവിനെ 2021-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നിയമിച്ചത്.

ചൈനയുടെ കീഴില്‍ സ്വയംഭരണാവകാശമുള്ള പ്രദേശമായ ഹോങ്കോംഗില്‍ ചൈനയില്‍നിന്നു ഭിന്നമായി മതസ്വാതന്ത്ര്യമുണ്ട്. ഹോങ്കോംഗിനു മേല്‍ നിയന്ത്രണം വര്‍ധിപ്പിക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ ഹോങ്കോംഗ് ജനതയില്‍നിന്നു പ്രതിഷേധവും ഉണ്ടാക്കുന്നുണ്ട്.

ചൈന സന്ദര്‍ശിക്കുന്ന ഈശോസഭാംഗം കൂടിയായ ബിഷപ് ചൈനയിലെ സുപ്രസിദ്ധ മിഷണറിയായിരുന്ന ഈശോസഭാംഗം ഫാ. മത്തെയോ റിച്ചിയുടെ കബറിടം സന്ദര്‍ശിക്കും. വത്തിക്കാന്റെ അനുമതി കൂടാതെ ചൈന ഒരു മെത്രാനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കെയാണ് വത്തിക്കാനോടു വിധേയത്വം പുലര്‍ത്തുന്ന ഹോങ്കോംഗ് ബിഷപ് ചൈനയിലെത്തുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org