പലസ്തീന്‍ ജനതയുടെ ഏറ്റവും കൊടിയ ശത്രു ഹമാസാണെന്നു കാര്‍ഡിനല്‍ മത്തെയോ സുപ്പി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിനിധിയായി സംഘര്‍ഷസ്ഥലങ്ങളില്‍ സമാധാനസ്ഥാപനത്തിനായി യത്‌നിക്കുന്ന സഭാധ്യക്ഷനാണ് കാര്‍ഡിനല്‍ സുപ്പി. ഇരു കക്ഷികളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്ന പരിഹാരമാണ് നമുക്കാവശ്യം. പലസ്തീനിയന്‍ ജനതയ്ക്ക് ആധികാരികമായ ഒരു നേതൃത്വം ആവശ്യമായിരിക്കുന്നു. പ്രശ്‌നത്തിന്റെ മൂലകാരണമാണ് പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടത്. അതേക്കുറിച്ച് വ്യക്തതയും ദാര്‍ഢ്യവും ഉണ്ടാകണം. അക്രമത്തിന്റെ വഴി തേടാന്‍ പാടില്ല. അപ്പോള്‍ കാരണങ്ങള്‍ മനസ്സിലാകുകയും അതു പരിഹരിക്കാന്‍ സാധിക്കുകയും ചെയ്യും. - ഇറ്റാലിയന്‍ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷനായ കാര്‍ഡിനല്‍ പറഞ്ഞു.
റഷ്യ-ഉക്രെയിന്‍ യുദ്ധത്തില്‍ മധ്യസ്ഥം വഹിക്കുന്നതിനായി ഇരു രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പലവട്ടം യാത്ര നടത്തിക്കഴിഞ്ഞു കാര്‍ഡിനല്‍ സുപ്പി. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആഭ്യന്തരയുദ്ധങ്ങള്‍ ഒത്തുതീര്‍പ്പാക്കിയ ചരിത്രവും അദ്ദേഹത്തിനുണ്ട്.