പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറായി സി. നീന ക്രാപിച്ച്

പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറായി സി. നീന ക്രാപിച്ച്
Published on

ക്രൊയേഷ്യയില്‍നിന്നുള്ള സി. നീന ബെനെദിക്ത ക്രാപിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഡെപ്യൂട്ടി ഡിറക്ടറായി നിയമിതയായി. 2023 മുതല്‍ വാര്‍ത്താവിനിമയ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു സി. നീന.

2019 ജൂലൈ മുതല്‍ ഈ സ്ഥാനം നിര്‍വ്വഹിച്ചിരുന്ന ക്രിസ്ത്യന്‍ മുറെ-യ്ക്ക് പകരമായാണ് വിന്‍സെന്റ് ഡി പോള്‍ ചാരിറ്റി സഹോദരിമാര്‍ എന്ന സന്യാസസമൂഹാംഗമായ സി നീനയെ പരിശുദ്ധ പിതാവ് നിയമിച്ചത്.

സി. നീന നിയമത്തില്‍ ബിരുദവും പബ്ലിക് റിലേഷന്‍സില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമൂഹ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ചെയ്യുകയാണ്.

ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരകളായ സ്ത്രീകള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകള്‍ക്കും വേണ്ടി നിയമ ഉപദേഷ്ടാവായും പത്രപ്രവര്‍ത്തകയായും സേവനമനുഷ്ടിച്ചിട്ടുളള സി. നീന, റിജേക്ക അതിരൂപതയിലെ കാരിത്താസിന്റെ കമ്മ്യൂണിക്കേഷന്‍സ് മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org