ആരോഗ്യം ഒരു ഉപഭോഗ വസ്തുവല്ല, മറിച്ച് ഒരു സാര്‍വത്രിക അവകാശമാണ് എന്ന് വത്തിക്കാന്‍ പ്രസ്താവിച്ചു. ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം സാധാരണക്കാരന്റെ അവകാശമാണെന്നും ഔദാര്യമല്ല എന്നും ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്‍ പ്രതിനിധിയായ ആര്‍ച്ചുബിഷപ്പ് എത്തോരെ ബാലസ്‌ട്രോ വിശദീകരിച്ചു. 77-ാമത് ലോകാരോഗ്യ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ആരോഗ്യം എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം.
കൂട്ടായ പരിശ്രമങ്ങളും ഐക്യദാര്‍ഢ്യവും ആരോഗ്യരംഗത്ത് ആവശ്യമാണെന്ന് ആര്‍ച്ചുബിഷപ്പ് പറഞ്ഞു. ജീവന്റെ പവിത്രതയുടെയും ഓരോ മനുഷ്യരുടെയും അനിഷേധ്യമായ അന്തസ്സിന്റെയും അടിസ്ഥാനത്തില്‍ ഒരു പരിചരണ സംസ്‌കാരം സാക്ഷാല്‍ക്കരിക്കണം. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും തുല്യതയും ഐക്യദാര്‍ഢ്യവും യാഥാര്‍ത്ഥ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളെ പരിശുദ്ധ സിംഹാസനം പിന്തുണയ്ക്കുന്നു, ആര്‍ച്ചുബിഷപ്പ് വിശദീകരിച്ചു.