ലോകത്തിലെ ഏറ്റവും വലിയ പരിശുദ്ധ കന്യാമറിയ സ്വരൂപം അര്‍ജന്റീനയില്‍ അനാച്ഛാദനം ചെയ്തു. താഴ്‌വര മാതാവ് എന്ന പേരില്‍
അര്‍ജന്റീനയിലെ കാറ്റമാര്‍ക്കായില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമ 48 മീറ്റര്‍ ഉയരമുള്ളതാണ്. പ്രതിമയുടെ ഉള്ളില്‍ ഒരു ചാപ്പലും സജ്ജീകരിച്ചിട്ടുണ്ട്.
1618 ല്‍ ഒരു തൊഴിലാളി ഇവിടെയുള്ള താഴ്‌വാരത്തില്‍ ഒരു സ്ത്രീയുടെ പാട്ടുകേട്ടു ചെന്നപ്പോള്‍, കന്യാമറിയത്തിന്റെ ചെറിയൊരു പ്രതിമ കണ്ടെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന്
ക്രമേണ ഈ പ്രദേശം ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറുകയായിരുന്നു. ഖനിത്തൊഴിലാളികളും കര്‍ഷകരും അവരുടെ മധ്യസ്ഥയായി മാതാവിനെ കാണാന്‍ തുടങ്ങി.
മാതാവിന്റെ മാദ്ധ്യസ്ഥത്താലുള്ള നിരവധി അത്ഭുതങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1875 ല്‍ വലിയൊരു തീര്‍ത്ഥാടന ദേവാലയം ഇവിടെ പണി കഴിക്കപ്പെട്ടു.