ഏഷ്യൻ മെത്രാൻ സംഘങ്ങളുടെ തലപ്പത്തേക്ക് കാർഡിനൽ ഫെരാവോ

ഏഷ്യൻ മെത്രാൻ സംഘങ്ങളുടെ തലപ്പത്തേക്ക് കാർഡിനൽ ഫെരാവോ

ഏഷ്യൻ മെത്രാൻ സംഘങ്ങളുടെ ഫെഡറേഷൻ (എഫ് എ ബി സി) അധ്യക്ഷനായി ഗോവ അതിരൂപതാധ്യക്ഷൻ കാർഡിനൽ ഫിലിപ്പ് നേരി ഫെറാവോയെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ ലാറ്റിൻ കത്തോലിക്കാ മെത്രാൻ സംഘത്തിൻറെ (സിസിബിഐ) അധ്യക്ഷൻ ആണ് അദ്ദേഹം ഇപ്പോൾ. ജപ്പാനിലെ ടോക്കിയോ ആർച്ച് ബിഷപ്പ് താർസിസ്യോ ഇസാവോ കിക്കുചിയാണ് സെക്രട്ടറി ജനറൽ.

ഗോവയിലെ അൽദോന സ്വദേശിയായ കാർഡിനൽ 1979 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 1994ൽ ഗോവ അതിരൂപത സഹായമെത്രാനായി നിയമിതനായി. 2004 ൽ ഗോവ അതിരൂപതയുടെ അധ്യക്ഷനായി സ്ഥാനമേറ്റു. ഈസ്റ്റിൻഡീസ് പാത്രിയർക്കീസ് എന്ന പദവിയും ഗോവ അതിരൂപതാധ്യക്ഷന് ചരിത്രപരമായി ഉണ്ട്. സിബിസിഐ വൈസ് പ്രസിഡണ്ട് ആയും കാർഡിനൽ സേവനം ചെയ്തിട്ടുണ്ട്. 2022 ലാണ് കാർഡിനലായി ഉയർത്തപ്പെട്ടത്. കൊങ്കണിക്കും ഇംഗ്ലീഷിനും പുറമേ പോർച്ചുഗീസ്, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിലും പ്രാവീണ്യമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org