‘ഹാഗിയ സോഫിയ’ സിറിയയില്‍ ഉയരുന്നു

‘ഹാഗിയ സോഫിയ’ സിറിയയില്‍ ഉയരുന്നു

ചരിത്രപ്രസിദ്ധമായ ബൈസന്റൈന്‍ കത്തീഡ്രല്‍ ഹാഗിയ സോഫിയ മോസ്‌ക് ആക്കി മാറ്റിയ തുര്‍ക്കിയുടെ നടപടിയോടുള്ള പ്രതിഷേധമായി ഹാഗിയ സോഫിയയുടെ അതേ മാതൃകയില്‍ ഒരു ക്രിസ്ത്യന്‍ ദേവാലയം സിറിയയില്‍ നിര്‍മ്മിക്കാന്‍ തീരുമാനമായി. സിറിയന്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന മുസ്ലീം സായുധ സംഘടനയായ നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സസിന്റെ നേതാവായ നബീല്‍ അല്‍ അബ്ദുള്ളയാണ് ഈ ആശയത്തിനു പിന്നില്‍. അദ്ദേഹം സംഭാവനയായി നല്‍കുന്ന സ്ഥലത്താണ് ക്രിസ്ത്യന്‍ ദേവാലയം ഉയരുക. റഷ്യ ഇതിനു സഹായം നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീക് ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലായിരിക്കും ദേവാലയം. ഗ്രീക് ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തിലാണു പുതിയ പള്ളി വരുന്നത്. ഗ്രീക് ഓര്‍ത്തഡോക്‌സ് ബിഷപ് നിക്കോളാ ബാല്‍ബാകി പള്ളി നിര്‍മ്മാണത്തിന് അംഗീകാരം നല്‍കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org