
2022 ജൂലൈ 24 ന് ലോകമെമ്പാടും മുത്തശ്ശി-മുത്തച്ഛന്മാര്ക്കും വയോജനങ്ങള്‍ക്കും വേണ്ടിയുള്ള ആഗോള ദിനാചാരണം നടത്തുന്നതിന് വത്തിക്കാനില്‍ ഒരുക്കങ്ങളാരംഭിച്ചു. എല്ലാ രൂപതകളും ഇടവകകളും സഭാ സമൂഹങ്ങളും ഈ ദിവസം ആഘോ ഷിക്കാന് വത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പാ കഴിഞ്ഞ വര്‍ഷമാണ് ഈ ദിനാചരണത്തിനു തുടക്കം കുറിച്ചത്. 'വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും' എന്ന സങ്കീര്‍ത്തനവാക്യമാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രമേയം.
തനിച്ചു കഴിയുന്ന വയോധികരെ സന്ദര്‍ശിക്കുവാന്‍ ഈ ദിനാചരണം അവസരമാക്കണമെന്നു മാര്‍പാപ്പ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. കുമ്പസാരിച്ച്, ദിവ്യകാരുണ്യം സ്വീകരിച്ച്, ഈ വയോധികസന്ദര്ശനം നടത്തുന്നവര്‍ക്കു സഭ പൂര്‍ണദണ്ഡവിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്. യേശുവിന്റെ മുത്തശ്ശി മുത്തച്ഛന്മാരായ വിശുദ്ധ യൊവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുന്നാ ളിനോടനുബന്ധിച്ചാണ് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ച വയോധികദിനമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്.