ആഫ്രിക്കന്‍ മണ്ണിലെ ജര്‍മ്മന്‍ രക്തസാക്ഷികളുടെ നാമകരണത്തിനായി ജര്‍മ്മന്‍ സഭ

ആഫ്രിക്കന്‍ മണ്ണിലെ ജര്‍മ്മന്‍ 	രക്തസാക്ഷികളുടെ നാമകരണത്തിനായി ജര്‍മ്മന്‍ സഭ

വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രക്തസാക്ഷിത്വം വരിച്ച ജര്‍മ്മന്‍ മിഷനറിമാരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിടണമെന്ന് ജര്‍മ്മന്‍ കത്തോലിക്ക മെത്രാന്‍ സംഘം ആഫ്രിക്കന്‍ സഭാ നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലായി 30-ലേറെ ജര്‍മ്മന്‍ മിഷനറിമാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ രക്തസാക്ഷിത്വങ്ങള്‍ അരങ്ങേറിയ പ്രാദേശിക രൂപതകളുടെ അധ്യക്ഷന്മാരും ദേശീയ മെത്രാന്‍ സംഘങ്ങളും ഇവരെ അള്‍ത്താരയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. രക്തസാക്ഷികളുടെ ജര്‍മ്മന്‍ ഭാഷയിലുള്ള ജീവചരിത്രങ്ങള്‍ ലഭ്യമാണ്. ഇവ ആഫ്രിക്കന്‍ ഭാഷകളിലേക്ക് പരിഭാഷ ചെയ്യുകയാണ് ആദ്യം വേണ്ടത് എന്ന് ജീവചരിത്രങ്ങള്‍ സമാഹരിച്ച ജര്‍മ്മന്‍ വൈദികനായ ഫാ. ഹെല്‍മുട്ട് മോള്‍ നിര്‍ദേശിച്ചു.

1905-ല്‍ ഇന്നത്തെ നമീബിയയില്‍ കൊല്ലപ്പെട്ട ഫാ. ഫ്രാന്‍സ് ജാഗര്‍ ആണ് ഈ രക്തസാക്ഷികളില്‍ ആദ്യത്തെ ഒരാള്‍. ആഫ്രിക്കയിലെ സുവിശേഷപ്രഘോഷണത്തിനിടെ രക്തസാക്ഷിത്വം വരിച്ച ഈ ജര്‍മന്‍ സുവിശേഷകര്‍ ജര്‍മന്‍ സഭയുടെയും പുനരുജ്ജീവനത്തിന് പ്രചോദനമാകുമെന്ന് ഫാ. മോള്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org