മോണ്‍ ജോര്‍ജ് കൂവക്കാട്ട് കാര്‍ഡിനല്‍ പദവിയില്‍

മോണ്‍ ജോര്‍ജ് കൂവക്കാട്ട് കാര്‍ഡിനല്‍ പദവിയില്‍

Published on

2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിനെ കാര്‍ഡിനല്‍ പദവിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തി. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു വൈദികനെ നേരിട്ട് കാര്‍ഡിനല്‍ പദവിയില്‍ നിയമിക്കുന്നത്.

ചങ്ങനാശ്ശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ് മാതാ ഇടവകാംഗമാണ് നിയുക്ത കാര്‍ഡിനല്‍. കൂവക്കാട് ജേക്കബിന്റെയും ലീലാമ്മയുടെയും മകനാണ്.

വിവിധ വിദേശരാജ്യങ്ങളിലെ വത്തിക്കാന്‍ എംബസികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മോണ്‍. ജോര്‍ജ് കൂവക്കാട് ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്താരാഷ്ട്ര യാത്രകളുടെ ചുമതല നിര്‍വഹിക്കുകയാണ്.

ഡിസംബര്‍ എട്ടിന് വത്തിക്കാനില്‍ ആയിരിക്കും മോണ്‍. കൂവക്കാട് ഉള്‍പ്പെടെ 21 പേരുടെ കാര്‍ഡിനല്‍ സ്ഥാനാരോഹണം.

logo
Sathyadeepam Online
www.sathyadeepam.org