മാര്‍പാപ്പയ്ക്ക് സൗഖ്യം നേര്‍ന്ന് ആശംസകള്‍ പ്രവഹിക്കുന്നു

മാര്‍പാപ്പയ്ക്ക് സൗഖ്യം നേര്‍ന്ന് ആശംസകള്‍ പ്രവഹിക്കുന്നു

ഉദര ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലോകമെങ്ങും നിന്ന് പ്രാര്‍ത്ഥനാശംസകള്‍ പ്രവഹിക്കുന്നു. മതനേതാക്കളും രാഷ്ട്രനേതാക്കളും മാര്‍പാപ്പയ്ക്കു സന്ദേശങ്ങളയക്കുന്നുണ്ട്.
ഈജിപ്തിലെ അല്‍-അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം അഹമെദ് അല്‍-തയ്യിബ് പ്രിയ സഹേദരന്‍ എന്നു വിളിച്ചാണ് മാര്‍പാപ്പയ്ക്കു വേഗത്തിലുള്ള സുഖപ്രാപ്തി ആശംസിച്ചത്. മാനവകുലത്തിനായുള്ള സമര്‍പ്പണം തുടരാന്‍ പാപ്പായ്ക്കു കഴിയട്ടെയെന്നു ഇമാം പറഞ്ഞു.
കോണ്‍സ്റ്റാന്റിനോപ്പിള്‍ എക്യുമെനിക്കല്‍ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമനും ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശംസകളറിയിച്ചു. ദൈവത്തിന്റെ ബലഹീനത മനുഷ്യന്റെ ശക്തിയേക്കാള്‍ ബലവത്താണെന്ന വി. പൗലോസിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പാത്രിയര്‍ക്കീസിന്റെ സന്ദേശം. റോമിലെ യഹൂദരുടെ റബ്ബിയും പ്രാര്‍ത്ഥനകള്‍ നേര്‍ന്നു. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വെനിസ്വേലന്‍ രാഷ്ട്രത്തലവന്‍ നിക്കോളാസ് മാദുരോ, ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രാഗി തുടങ്ങിയവരും മാര്‍പാപ്പയ്ക്ക് ദ്രുതസൗഖ്യം ആശംസിച്ചു സന്ദേശങ്ങളയച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org