ആഗ്ലിക്കന്‍ സഭയുടെ ജനറല്‍ സെക്രട്ടറി ക്രൈസ്തവൈക്യ കാര്യാലയം സന്ദര്‍ശിച്ചു

ആഗ്ലിക്കന്‍ സഭയുടെ ജനറല്‍ സെക്രട്ടറി ക്രൈസ്തവൈക്യ കാര്യാലയം  സന്ദര്‍ശിച്ചു

ആഗ്ലിക്കന്‍ സഭയുടെ ജനറല്‍ സെക്രട്ടറി റവ. ആന്റണി പോഗോ വത്തിക്കാന്‍ ക്രൈസ്തവൈക്യകാര്യാലയത്തില്‍ സന്ദര്‍ശനം നടത്തി. തന്റെ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ആഗ്ലിക്കന്‍ സഭയുടെ ജനറല്‍ സെക്രട്ടറി വത്തിക്കാനിലെത്തുന്നത്. റവ. ആന്റണി പോഗോയോടൊപ്പം റവ. ഇയാന്‍ ഏണസ്റ്റ് (റോമിലെ ആഗ്ലിക്കന്‍ സെന്ററിന്റെ ഡയറക്ടര്‍) റവ. ജെയിംസ്, ഗ്രേസ് ബാര്‍ലോ എന്നിവരും ഉണ്ടായിരുന്നു.

കാര്യാലയത്തിന്റെ സെക്രട്ടറി മോണ്‍. ബ്രയന്‍ ഫാരെലും മാര്‍ട്ടിന്‍ ബ്രൗണും ചേര്‍ന്നാണ് സംഘത്തെ സ്വീകരിച്ചത്. പൊതുതാല്‍പര്യമുള്ള വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. 2024 ല്‍ റോമിലും കാന്റബറിയിലും വച്ച് നടക്കാനിരിക്കുന്ന ഐക്യത്തിനും പ്രേഷിതത്വത്തിനുമായുള്ള ആംഗ്ലിക്കന്‍ - കത്തോലിക്കാ സംഗമവും ചര്‍ച്ചാവിഷയമായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org