
ഓസ്ട്രേലിയ : റവ. ഡോ. ജോൺ പുതുവ രചിച്ച “ദൈവത്തിൻറെ വെളിച്ചം ”പുസ്തകം പ്രകാശനം ചെയ്തു . ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിൽ നടന്ന ചടങ്ങിൽ അപ്പസ്തോലിക് നൺസിയോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ, ഡാർവിൻ രൂപതാ മെത്രാൻ ബിഷപ്പ് ചാൾസ് ഗൗച്ചിക് നൽകി കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത് .
ഇറ്റലിയിലെ സസ്സെല്ലോ ഇടവകാംഗമായ വാഴ്ത്തപ്പെട്ട ക്യാരാ ബദനോയുടെ ജീവചരിത്രമാണ് ഈ പുസ്തകം. പതിനേഴാംമത്തെ വയസ്സിൽ കാൻസർ വന്നു മരിച്ച വാഴ്ത്തപ്പെട്ട ക്യാരാ യുടെ ഭവനം കഴിഞ്ഞ നവംബറിൽ സന്ദർശിക്കുകയും അമ്മയെ കണ്ടു സംസാരിക്കുകയും ചെയ്ത ഫാ പുതുവയുടെ ഈ വിശുദ്ധയെ കുറിച്ചുള്ള രണ്ടാമത്തെ പുസ്തകമാണിത്. സോഫിയ ബുക്സ് ഇതു പ്രസിദ്ധീകരിചച്ചിരിക്കുന്നു.