സംഘര്‍ഷത്തിലും ദൈവവിളിയെ കൈവിടാതെ ഗാസയിലെ കൗമാരക്കാരന്‍

സംഘര്‍ഷത്തിലും ദൈവവിളിയെ കൈവിടാതെ ഗാസയിലെ കൗമാരക്കാരന്‍

യുദ്ധം വിതച്ച ദുരിതത്തിന്റെയും അനിശ്ചിതങ്ങളുടെയും ഇടയിലും സന്യാസ വൈദികനാകുകയെന്ന തന്റെ ലക്ഷ്യം കൈവിടാതെ തുടരുകയാണ് ഗാസയിലെ 18 കാരനായ അബു ദാവൂദ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി ഇന്‍കാര്‍നേറ്റഡ് വേര്‍ഡ് എന്ന സന്യാസ സമൂഹത്തില്‍ മൂന്നുവര്‍ഷം മുമ്പ് ദാവൂദ്, വൈദിക വിദ്യാര്‍ത്ഥിയായി ചേര്‍ന്നിരുന്നു. ഇറ്റലിയിലെ സെമിനാരിയിലേക്ക് പോകാനുള്ള പദ്ധതി യുദ്ധം മൂലം റദ്ദാക്കപ്പെട്ടു. എങ്കിലും ഗാസയില്‍ സന്യാസ പരിശീലനം തുടരുകയാണ് അദ്ദേഹം. ഇടവക പള്ളിയിലെ അള്‍ത്താര ശുശ്രൂഷിയായും ദാവൂദ് പ്രവര്‍ത്തിക്കുന്നു. യുദ്ധത്തിന്റെ പ്രതിബന്ധങ്ങള്‍ തന്റെ വിശ്വാസം വര്‍ധിപ്പിച്ചിട്ടേ ഉള്ളൂ എന്ന് ദാവൂദ് പറയുന്നു. യുദ്ധം മൂലം വീട് ഉപേക്ഷിക്കേണ്ടി വന്ന നിരവധി കുടുംബങ്ങള്‍ പള്ളി പരിസരത്താണ് ഇപ്പോള്‍ കഴിയുന്നത് ദേവാലയം ഉപേക്ഷിച്ച് മറ്റെവിടേക്കെങ്കിലും രക്ഷപ്പെടാനുള്ള നിര്‍ദേശം അവര്‍ സ്വീകരിച്ചിട്ടില്ല. ഇടവക വികാരിയും അവരോടൊപ്പം ഉണ്ട്. ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടക്കുന്നുണ്ടെങ്കിലും പ്രളയകാലത്തെ നോഹയുടെ പെട്ടകം പോലെ തങ്ങള്‍ കഴിയുകയാണെന്ന് വികാരി ഫാ. റൊമനെല്ലി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org