ഹംഗറിയില്‍ സ്വവര്‍ഗ കുടുംബത്തിന് അംഗീകാരമില്ല

ഹംഗറിയില്‍ സ്വവര്‍ഗ കുടുംബത്തിന് അംഗീകാരമില്ല
Published on

മാതാവായി സ്ത്രീയും പിതാവായി പുരുഷനും ഉള്ളതാണു കുടുംബമെന്നു ഹംഗറിയിലെ പാര്‍ലിമെന്റ് നിര്‍വചിച്ചു. ഫലത്തില്‍ സ്വവര്‍ഗപ്രേമികളുടെ കുടുംബത്തിനോ ഏകസ്ഥരായ വ്യക്തികള്‍ക്കോ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ സാധിക്കില്ല. ഹംഗറിയുടെ ക്രൈസ്തവ പാരമ്പര്യം സംരക്ഷിക്കാനും ജനനനിരക്കു വര്‍ദ്ധിപ്പിക്കാനുമാണ് ഈ നിയമനിര്‍മ്മാണമെന്നു നേതാക്കള്‍ വ്യക്തമാക്കി. ക്രൈസ്തവികതയെ ഉപേക്ഷിച്ചാല്‍ ഹംഗറിക്ക് അതിന്റെ തനിമയാകും നഷ്ടപ്പെടുകയെന്നു ഹംഗറിയുടെ കുടുംബകാര്യ മന്ത്രി കാറ്റലിന്‍ നോവാക് പ്രസ്താവിച്ചു. ഹംഗറിയുടെ ജനസംഖ്യയില്‍ പകുതിയിലേറെയും കത്തോലിക്കരാണ്. 20 ശതമാനം പ്രൊട്ടസ്റ്റന്റുകാരാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org