നോത്രദാം കത്തീഡ്രല്‍ നവീകരണത്തിനു ധനസമാഹരണം

നോത്രദാം കത്തീഡ്രല്‍ നവീകരണത്തിനു ധനസമാഹരണം

ഫ്രാന്‍സില്‍ 2019 ലെ തീപിടിത്തത്തില്‍ വലിയ നാശം നേരിട്ട ചരിത്രപ്രധാനമായ നോത്രദാം കത്തീഡ്രലിന്റെ ഉള്‍ഭാഗങ്ങളുടെ നവീകരണത്തിനു 60 ലക്ഷം ഡോളര്‍ സമാഹരിക്കുന്നതിനുള്ള പ്രചാരണ പരിപാടിക്ക് പാരീസ് അതിരൂപത തുടക്കം കുറിച്ചു. 2024 ല്‍ കത്തീഡ്രല്‍ വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി തുറന്നു കൊടുക്കുകയാണു ലക്ഷ്യം. കത്തീഡ്രലിന്റെ പുറംഭാഗവും കെട്ടിടവും ഫ്രഞ്ച് ഭരണകൂടം പുതുക്കി പണിയുന്നുണ്ട്. ഉള്‍ഭാഗത്തിന്റെ നവീകരണം അതിരൂപതയുടെ ചുമതലയാണ്. ഇതിനായി വിദേശരാജ്യങ്ങളില്‍ നിന്നടക്കം സംഭാവനകള്‍ സ്വീകരിക്കാനാണ് അതിരൂപതയുടെ പദ്ധതി.
1163 നും 1345 നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഫ്രാന്‍സിലെ പ്രസിദ്ധമായ ഈ ഗോഥിക് കത്തീഡ്രല്‍. മുള്‍ക്കിരീടത്തിന്റെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിക്കപ്പെടുന്നു. തീപിടിത്തത്തില്‍ നിന്നു ഈ തിരുശേഷിപ്പ് രക്ഷപ്പെടുത്തിയിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org