യു എസ് വൈദികന്‍ 2400 കിലോമീറ്റര്‍ കാല്‍നട യാത്രയ്ക്ക്

യു എസ് വൈദികന്‍ 2400 കിലോമീറ്റര്‍ കാല്‍നട യാത്രയ്ക്ക്

അമേരിക്കയിലെ ഫാദര്‍ ലാന്‍ഡ്രി, 2400 കിലോമീറ്റര്‍ (1500 മൈല്‍) കാല്‍നടയായി ഒരു ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിനൊരുങ്ങുന്നു. ദിവ്യകാരുണ്യത്തിലെ ഈശോയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് യു എസ് കത്തോലിക്ക മെത്രാന്‍ സംഘം ആരംഭിച്ചിരിക്കുന്ന ദിവ്യകാരുണ്യ നവീകരണ പരിപാടിയുടെ ഭാഗമായിട്ടാണ് ഇത്. 24 യുവാക്കള്‍ ഇതിനകം ഈ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകാന്‍ മുന്നോട്ടുവന്നിട്ടുണ്ട് ഇവരെ കൂടാതെ ഓരോ ദിവസവും മറ്റു നിരവധി വൈദികരും ഇവരെ അനുഗമിക്കും. പന്തക്കുസ്താവാരത്തില്‍ തീര്‍ത്ഥയാത്ര ആരംഭിക്കും.

ഇപ്പോള്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ചാപ്ലിനായി സേവനം ചെയ്യുന്ന ഫാ. ലാന്‍ഡ്രിയുടെ പൗരോഹിത്യ രജതജൂബിലി വര്‍ഷം കൂടിയാണ് ഇത്. ജൂബിലി ആഘോഷിക്കുന്നതിനുള്ള അനുയോജ്യമായ ഒരു മാര്‍ഗം ആയിരിക്കും രണ്ടു മാസം നീളുന്ന ഈ യാത്രയെന്നു രൂപത വൈദികനായ ഫാ. ലാന്‍ഡ്രി പറഞ്ഞു. ദിവ്യകാരുണ്യത്തിലെ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തിലുള്ള ആചഞ്ചലമായ വിശ്വാസമാണ് തന്നെ ഈ തീര്‍ത്ഥാടനത്തിന് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org