തെരുവില്‍ കഴിയുന്നവര്‍ക്ക് വത്തിക്കാനില്‍ വിരുന്നൊരുക്കി

തെരുവില്‍ കഴിയുന്നവര്‍ക്ക് വത്തിക്കാനില്‍ വിരുന്നൊരുക്കി
Published on

തെരുവില്‍ കഴിയുന്നവര്‍ക്ക് വത്തിക്കാന്‍ ബസിലിക്ക യുടെ ചത്വരത്തിലെ സ്തൂപങ്ങള്‍ക്കിടയില്‍ തയ്യാറാക്കിയ പ്രത്യേക ഇരിപ്പിടങ്ങളില്‍, ക്രിസ്തുമസിനോടനുബ ന്ധിച്ച്, ഡിസംബര്‍ മാസം ഏഴാം തീയതി, ഞായറാഴ്ച, വൈകുന്നേരം, അത്താഴവിരുന്നു നല്‍കി. നൂറ്റിയിരുപ തോളം ആളുകള്‍ അത്താഴവിരുന്നില്‍ പങ്കാളികളായി.

വത്തിക്കാന്റെ പരിസരത്തു തെരുവില്‍ അന്തിയുറ ങ്ങുന്ന വിവിധ ആളുകള്‍, സുരക്ഷിതമായ കേന്ദ്രങ്ങളി ലേക്ക് മാറുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും, എന്നാല്‍ ഒരുമിച്ചുള്ള ഭക്ഷണവിരുന്നുകളില്‍ പങ്കെടുക്കുവാന്‍ അവര്‍ക്കുള്ള ആഗ്രഹം നിറവേറ്റുന്നതിനാണ്, ഇത്തര ത്തില്‍ വത്തിക്കാന്‍ വിവിധ ഭക്ഷണ വിരുന്നുകള്‍ നടത്തു ന്നതെന്നും, പരിശുദ്ധ പിതാവിന്റെ, ജീവകാരുണ്യപ്രവര്‍ ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജേവ്‌സ്‌കി പ്രസ്താവിച്ചു.

വത്തിക്കാന്‍ ബസിലിക്കയുടെ അടുത്തുള്ള വിവിധ ഭക്ഷണശാലകളുടെ പങ്കാളിത്തത്തോടുകൂടിയാണ്, ഈ വിരുന്നു സാധ്യമാക്കിയത്. വിരുന്നിന്റെ അവസരത്തില്‍ സംഗീത കച്ചേരിയും, നൃത്തവും സംഘടിപ്പിച്ചു. പാവപ്പെട്ടവരായ സഹോദരങ്ങളും, സഭയുടെ ഭാഗം ആണെന്നുള്ള സത്യം എടുത്തു പറയുന്നതാണ് ഈ വിരുന്ന് എന്നും അത് സൗഹൃദത്തിന്റെയും സാഹോദര്യ ത്തിന്റെയും ആഘോഷമാണെന്നും കര്‍ദിനാള്‍ കോണ്‍ റാഡ് പറഞ്ഞു. വിരുന്നില്‍ പങ്കെടുത്തവര്‍ അവരുടെ ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org