ശാസ്ത്രജ്ഞനായ പുരോഹിതന്റെ അനുസ്മരണാര്‍ത്ഥം ശാസ്ത്രശില്‍പശാല

ശാസ്ത്രജ്ഞനായ പുരോഹിതന്റെ അനുസ്മരണാര്‍ത്ഥം ശാസ്ത്രശില്‍പശാല

ബെല്‍ജിയം സ്വദേശിയായ ഭൗതിക ശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും പുരോഹിതനും ആയിരുന്ന ഫാ. ഹെന്റി ലെമൈട്രയുടെ അനുസ്മരണാര്‍ത്ഥം വത്തിക്കാന്‍ വാനഗവേഷണ കേന്ദ്രത്തില്‍ ശാസ്ത്രജ്ഞരുടെ ശില്പശാല സംഘടിപ്പിച്ചു. 'തമോഗര്‍ത്തങ്ങള്‍, ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍, സ്ഥലകാല 'അസാധാരണത്വം' എന്ന വിഷയ ത്തില്‍ നടന്ന ശില്പശാലയില്‍ നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞരും പങ്കെടുത്തു. മഹാവിസ്‌ഫോടന സിദ്ധാന്തത്തിന് ആധാരമായ ശാസ്ത്രതത്വം 1927-ല്‍ രൂപപ്പെടുത്തിയ ശാസ്ത്രജ്ഞനാണ് ഫാദര്‍ ലെമൈട്ര. സമകാലിക പ്രപഞ്ചശാസ്ത്രത്തില്‍ പുതിയ ഗവേഷണ ദിശകള്‍ തുറക്കുന്നതിനു സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാനില്‍ ശില്പശാല സംഘടിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org