ആദ്യത്തെ ആഗോള ബാലദിനം അടുത്ത മെയ് 25, 26

ആദ്യത്തെ ആഗോള ബാലദിനം  അടുത്ത മെയ് 25, 26

അടുത്ത മെയ് മാസത്തില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ആദ്യത്തെ ലോക ദിനം കത്തോലിക്ക സഭ ആഘോഷിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോല്‍ഭവതിരുനാള്‍ ദിവസമാണ് മാര്‍പാപ്പ ബാലദിനം പ്രഖ്യാപിച്ചത്. വത്തിക്കാന്‍ സാംസ്‌കാരിക-വിദ്യാഭ്യാസ കാര്യാലയമാണ് ഈ ദിനാചരണം സംഘടിപ്പിക്കുക. ആഗോള യുവജനദിനം പോലെ കുട്ടികള്‍ക്ക് വേണ്ടിയും ഒരു ദിനം വേണമെന്ന് 9 വയസ്സുള്ള അലസാന്ദ്രോ എന്ന ബാലന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മാര്‍പാപ്പ ഈ പ്രഖ്യാപനം നടത്തിയത് എന്ന് വത്തിക്കാന്‍ അറിയിച്ചു. ഈ ദിനാചരണത്തിനായി ലോകമെങ്ങും നിന്ന് ആയിരക്കണക്കിന് കുട്ടികള്‍ റോമിലേക്ക് എത്തുമെന്നാണ് വത്തിക്കാന്റെ പ്രതീക്ഷ. കഴിഞ്ഞവര്‍ഷം നടത്തിയ സമാനമായ ഒരു ദിനാഘോഷത്തില്‍ 7500 കുട്ടികള്‍ 5 വന്‍കരകളില്‍ നിന്നായി റോമില്‍ എത്തിയിരുന്നു.

2021 മുത്തശ്ശീ മുത്തച്ഛന്മാര്‍ക്കും വയോധികര്‍ക്കും വേണ്ടിയുള്ള ലോകദിനം ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാപിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org