ഫ്രാന്‍സിസ് പാപ്പായുടെ ആശയങ്ങള്‍ അര്‍ജന്റീനയില്‍ പാഠപുസ്തകമാകുന്നു

ഫ്രാന്‍സിസ് പാപ്പായുടെ ആശയങ്ങള്‍ അര്‍ജന്റീനയില്‍ പാഠപുസ്തകമാകുന്നു
Published on

അര്‍ജന്റീനയിലെ ബ്യുവെനസ് ഐറിസ് പ്രവിശ്യയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ചുള്ള ഒരു പുസ്തകം അവതരിപ്പിച്ചിരി ക്കുന്നു. 'ഫ്രാന്‍സിസ് പാപ്പായുടെ മാനവികത' എന്ന പേരിലുള്ള പുസ്തകം അദ്ദേഹത്തിന്റെ ചിന്തകള്‍ പുതിയ തലമുറകള്‍ക്ക് കൈമാറാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് അധികാരികള്‍ പറഞ്ഞു.

സ്വകാര്യ, പൊതുമേഖലകളിലെ എല്ലാ വിദ്യാലയങ്ങളിലും ഈ പുസ്തകം പഠിപ്പിക്കേണ്ട തുണ്ട്. വൈദികരും വിദ്യാഭ്യാസ വിദഗ്ധരും ഉള്‍പ്പെടെയുള്ള വരുടെ സഹകരണത്തോടെയാണ് പാഠപുസ്തകം രൂപീകരിച്ചത്. ഫ്രാന്‍സിസ് പാപ്പായുടെ ചിന്തകളുടെ സത്ത നല്ല രീതിയില്‍ സ്വാംശീകരിച്ചിരിക്കുന്ന പുസ്തകമാണ് ഇതെന്ന് ലാപ്ലാറ്റ ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org