
വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ ജോലി ചെയ്യാനുള്ളവര്‍ക്കു പരിശീലനം നല്‍കുന്ന പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമി അദ്ധ്യക്ഷനായി ആര്‍ച്ചുബിഷപ് സാല്‍വത്തോരെ പെന്നാക്കിയോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 2010 മുതല്‍ 2016 വരെ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്നു ആര്‍ച്ചുബിഷപ് പെന്നാക്കിയോ. ഇറ്റാലിയന്‍ സ്വദേശിയാണ്. 70 കാരനായ അദ്ദേഹം പോളണ്ടിലും റുവാണ്ടയിലും നുണ്‍ഷ്യോ ആയി സേവനം ചെയ്തിട്ടുണ്ട്.