ഫാ. വില്യം കാളിയാടന്‍: ലാ സലെറ്റ് അമേരിക്കന്‍ പ്രൊവിന്‍ഷ്യല്‍

ഫാ. വില്യം കാളിയാടന്‍: ലാ സലെറ്റ് അമേരിക്കന്‍ പ്രൊവിന്‍ഷ്യല്‍

മിഷണറീസ് ഓഫ് ലാ സലെറ്റ് സന്യാസസമൂഹത്തിന്റെ നോര്‍ത്ത് അമേരിക്കന്‍ പ്രൊവിന്‍സിന്റെ സുപീരിയറായി മലയാളിയായ റവ.ഡോ.വില്യം കാളിയാടന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഫ്‌ളോറിഡയില്‍ ഒക്‌ടോബര്‍ 15 നു നടന്ന ചാപ്റ്റര്‍ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. നോര്‍ത്ത് അമേരിക്ക, ബൊളീവിയ, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ലാ സലെറ്റ് സമൂഹത്തിന്റെ മേരി മദര്‍ ഓഫ് അമേരിക്കാസ് എന്ന പ്രൊവിന്‍സ്. ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനാണ് ഫാ. വില്യം.
തൃശൂര്‍ ജില്ലയിലെ പൊയ്യ പുളമ്പറമ്പ് ഇടവകയിലെ പരേതനായ കാളിയാടന്‍ കുഞ്ഞുവറീതിന്റെയും അന്നത്തിന്റെയും മകനാണ് റവ. ഡോ. വില്യം കാളിയാടന്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org