ഫാ.ഹാമെലിന്‍റെ ഒന്നാം ചരമവാര്‍ഷികം കൊല്ലപ്പെട്ട പള്ളിയില്‍ ആചരിച്ചു

ഫാ.ഹാമെലിന്‍റെ ഒന്നാം ചരമവാര്‍ഷികം കൊല്ലപ്പെട്ട പള്ളിയില്‍ ആചരിച്ചു

ദിവ്യബലി അര്‍പ്പിക്കുന്നതിനിടെ അള്‍ത്താരയില്‍ വച്ചു മുസ്ലീം തീവ്രവാദികള്‍ കഴുത്തറത്തു കൊന്ന ഫ്രാന്‍സിലെ കത്തോലിക്ക പുരോഹിതന്‍ ഫാ. ഷാക് ഹാമെലിന്‍റെ ചരമവാര്‍ഷിക ദിനത്തില്‍ രൂപതാ മെത്രാന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അതേ അള്‍ത്താരയില്‍ ബലിയര്‍പ്പണം നടത്തി. ദിവ്യബലിക്കു ശേഷം പൊതുവായ അനുസ്മരണ പരിപാടിയും സ്മാരകശിലയുടെ അനാച്ഛാദനവും നടത്തി. ഫ്രഞ്ച് പ്രസിഡന്‍റ് എമ്മാനുവല്‍ മാക്രോണ്‍, പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ് തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.

ഫ്രാന്‍സിലെ സഭയ്ക്കും ആഗോളസഭയ്ക്കാകെയും മായാത്ത ഒരു ആത്മീയപൈതൃകമാണ് ഫാ. ഹാമെല്‍ നല്‍കിയിട്ടുള്ളതെന്ന് ആര്‍ച്ചുബിഷപ് റോവന്‍ ലെബ്രൂണ്‍ പറഞ്ഞു. ഫാ. ഹാമെലിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫാ. ഹാമെലിന്‍റെ മരണം കടുത്ത ദുഃഖമുണ്ടാക്കിയെങ്കിലും വ്യത്യസ്ത അഭിപ്രായക്കാരായ അനേകരെ ഒന്നിപ്പിക്കുന്നതിനും അതു കാരണമായി. ജീവിച്ചിരുന്ന കാലത്തേക്കാളും സജീവമാണ് ഇന്ന് ഫാ. ഹാമെല്‍ എന്ന വ്യക്തിത്വം. ഫ്രാന്‍സിലെ മൂസ്ലീങ്ങള്‍ തീവ്രവാദത്തിനെതിരെ ശക്തമായി രംഗത്തിറങ്ങാനും ഈ കൊലപാതകം സഹായിച്ചു. തീവ്രവാദത്തിനെതിരെ ഫ്രാന്‍സിലെ മുസ്ലീംനേതാക്കളും ജനങ്ങളും ശക്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. ഫാ. ഹാമെലിന്‍റെ ചരമശുശ്രൂഷയിലും അനുസ്മരണചടങ്ങുകളിലും ധാരാളം മുസ്ലീങ്ങള്‍ ദുഃഖത്തോടെ പങ്കുചേര്‍ന്നിരുന്നു – ആര്‍ച്ചുബിഷപ് അനുസ്മരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org