തട്ടിക്കൊണ്ടു പോയിട്ട് നാലു വര്‍ഷം; സിസ്റ്റര്‍ക്കായി പ്രാര്‍ത്ഥനകളുമായി സഭ

തട്ടിക്കൊണ്ടു പോയിട്ട് നാലു വര്‍ഷം; സിസ്റ്റര്‍ക്കായി പ്രാര്‍ത്ഥനകളുമായി സഭ
Published on

മാലിയില്‍ സേവനം ചെയ്യുകയായിരുന്ന സിസ്റ്റര്‍ ഗ്ലോറിയ സെസിലിയ നര്‍വാസിനെ മുസ്ലീം മതമൗലികവാദികള്‍ തട്ടിക്കൊണ്ടു പോയിട്ട് നാലു വര്‍ഷം പൂര്‍ത്തിയായി. വാര്‍ഷിക ദിനത്തില്‍ കൊളംബിയന്‍ മെത്രാന്‍ സംഘവും സിസ്റ്ററുടെ സന്യാസസമൂഹവും പ്രത്യേകമായ പ്രാര്‍ത്ഥനകള്‍ നടത്തി. ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന സന്യാസിനീസമൂഹത്തില്‍ അംഗമാണ് കൊളംബിയന്‍ സ്വദേശിയായ സിസ്റ്റര്‍ ഗ്ലോറിയ. വത്തിക്കാന്‍ വിദേശകാര്യമന്ത്രാലയവും കൊളംബിയന്‍ ഭരണകൂടവും സിസ്റ്ററുടെ മോചനത്തിനായി നിരന്തരമായി പരിശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ വിജയം കണ്ടില്ല. 59 വയസ്സുള്ള സിസ്റ്റര്‍ വൃക്കരോഗിയുമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയോടു സഹായം അഭ്യര്‍ത്ഥിക്കുന്ന സിസ്റ്ററുടെ ഒരു വീഡിയോ സന്ദേശം 2019 ല്‍ പുറത്തു വന്നിരുന്നു. അതല്ലാതെ അവരെ കുറിച്ച് മറ്റു യാതൊരു വിവരവും പുറംലോകത്തിന് ഇതുവരെ ലഭ്യമായിട്ടില്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org