നാലു സ്വിസ് ഗാര്‍ഡുകള്‍ കോവിഡ് ബാധിതരായി

നാലു സ്വിസ് ഗാര്‍ഡുകള്‍ കോവിഡ് ബാധിതരായി

മാര്‍പാപ്പയുടെ സ്വകാര്യ അംഗരക്ഷക വിഭാഗമായ സ്വിസ് ഗാര്‍ഡിലെ നാലു പേര്‍ക്ക് കോവിഡ് പോസിറ്റീവായതായി വത്തിക്കാന്‍ വക്താവ് അറിയിച്ചു. അവരെ കരുതല്‍ വാസത്തിലേക്കു മാറ്റുകയും അവരുമായി ബന്ധപ്പെട്ടവര്‍ക്കു പരിശോധനകള്‍ നടത്തുകയും ചെയ്തു. പരമ്പരാഗതവും വര്‍ണശബളവുമായ സ്വിസ് ഗാര്‍ഡ് യൂണിഫോമുകള്‍ക്കൊപ്പം മുഖകവചം ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെറുതും അതേസമയം ഏറ്റവും പുരാതനവുമായ സുരക്ഷാവിഭാഗമാണ് വത്തിക്കാനിലെ സ്വിസ് ഗാര്‍ഡ്. ഇവരെ കൂടാതെ മൂന്നു വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. ഇറ്റലിയില്‍ കോവിഡ് ബാധിച്ച് 36,000 ത്തിലധികം പേര്‍ ഇതിനകം മരണമടഞ്ഞിട്ടുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org