കത്തോലിക്കാസഭയുടെ കാര്‍ഡിനല്‍ സംഘത്തിന്റെ കമര്‍ലെംഗോ (പേപ്പല്‍ ചേംബര്‍ലെയിന്‍) ആയി സേവനം ചെയ്തിട്ടുള്ള കാര്‍ഡിനല്‍ എഡ്വേര്‍ ഡോ മാര്‍ട്ടിനെസ് സോമാലോ നിര്യാതനായി. സ്‌പെ യിന്‍ സ്വദേശിയായ അദ്ദേഹത്തിനു 94 വയസ്സായിരുന്നു. 2005-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണശേഷം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ യെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള കോണ്‍ ക്ലേവ് വിളിച്ചുകൂട്ടിയിതിന്റെയും നടത്തിയതിന്റെയും ഉത്തരവാദിത്വം നിര്‍വഹിച്ചത് കാര്‍ഡിനല്‍ മാര്‍ട്ടിനെ സ് ആയിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്ത് വത്തിക്കാനില്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചിരുന്നു. 1988-ലാണ് കാര്‍ഡിനലായത്. കുദാശാകാര്യാലയത്തിന്റെ അദ്ധ്യ ക്ഷനായിരുന്നു. അതിനു ശേഷം 1993 മുതല്‍ 2007 വരെ കമെര്‍ലെംഗോ ആയി സേവനം ചെയ്തു. വത്തിക്കാനില്‍ തന്നെയാണ് വിശ്രമജീവിതം നയിക്കുകയും മരണം വരിക്കുകയും ചെയ്തതെങ്കിലും മൃതദേഹസംസ്‌കാരം മാതൃരാജ്യമായ സ്‌പെയിനിലായിരിക്കും നടത്തുക.