ഫുട്‌ബോള്‍: പാപ്പായുടെയും റോമാനികളുടെയും ടീമുകള്‍ ഏറ്റുമുട്ടും

വംശീയതയ്ക്കും വിവേചനത്തിനുമെതിരായ സന്ദേശം പ്രചരിപ്പിക്കുകയാണു മത്സരത്തിന്റെ ലക്ഷ്യം
ഫുട്‌ബോള്‍: പാപ്പായുടെയും റോമാനികളുടെയും ടീമുകള്‍ ഏറ്റുമുട്ടും

ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിക്കുന്ന വത്തിക്കാന്‍ ടീമും പൂര്‍വയൂറോപ്പിലെ ഒരു ന്യൂനപക്ഷമായ റോമാനികളുടെ ടീമും തമ്മില്‍ ഒരു ഫുട്‌ബോള്‍ സൗഹൃദമത്സരത്തില്‍ മാറ്റുരയ്ക്കും. മത്സരത്തലേന്ന് ഇരു ടീമംഗങ്ങളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. വംശീയതയ്ക്കും വിവേചനത്തിനുമെതിരായ സന്ദേശം പ്രചരിപ്പിക്കുകയാണു മത്സരത്തിന്റെ ലക്ഷ്യം.

സ്വിസ് ഗാര്‍ഡുകളും വത്തിക്കാന്‍ ഉദ്യോഗസ്ഥരും മക്ക ളും റോമന്‍ കൂരിയായിലെ വൈദികരും കുടിയേറ്റക്കാരും മാനസികഭിന്നശേഷിക്കാരനായ ഒരു യുവാവും അടങ്ങുന്നതായിരിക്കും മാര്‍പാപ്പയുടെ ടീം. ഫ്രത്തെല്ലി തുത്തി എന്നതാണു ടീമിന്റെ പേര്. നാലായിരത്തോളം റോമാനികള്‍ ഇറ്റലിയിലുണ്ട്. ഇവരില്‍ നല്ല പങ്കും നിയമവിരുദ്ധ കുടിയേറ്റക്കാരും ദരിദ്രരുമാണ്്.

Related Stories

No stories found.