നിക്കരാഗ്വന്‍ സഭയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി മെക്‌സിക്കന്‍ മെത്രാന്മാര്‍

നിക്കരാഗ്വന്‍ സഭയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി മെക്‌സിക്കന്‍ മെത്രാന്മാര്‍

നിക്കരാഗ്വയില്‍ പ്രസിഡണ്ട് ഡാനിയല്‍ ഒര്‍ട്ടേഗായുടെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന കത്തോലിക്കാ സഭയ്ക്ക് മെക്‌സിക്കോയിലെ മെത്രാന്മാര്‍ പൂര്‍ണമായ പിന്തുണ പ്രഖ്യാപിച്ചു. സമാധാനത്തിന്റെ രാജകുമാരനായ യേശുക്രിസ്തു ദീര്‍ഘകാലമായി ആശിക്കുന്ന നീതിയും സമാധാനവും സാഹോദര്യത്തോടെയുള്ള സഹവര്‍ത്തിത്വവും അവര്‍ക്ക് പ്രദാനം ചെയ്യട്ടെയെന്ന് മെത്രാന്‍ സംഘം പ്രസ്താവനയില്‍ ആശംസിച്ചു. ഒര്‍ട്ടേഗായുടെ ഭരണകൂടം നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്‌ക്കെതിരായ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്. ബിഷപ്പ് റൊണാന്‍ഡോ ജോസ് അല്‍വാരസിനെയും ഏതാനും വൈദികരെയും വീട്ടുതടങ്കലില്‍ ആക്കിയതാണ് ഒടുവിലത്തെ സംഭവം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനു ശ്രമിക്കുന്ന അക്രമി സംഘങ്ങള്‍ക്ക് സഹായം നല്‍കിയെന്ന ആരോപണമാണ് ബിഷപ്പിനെതിരെ ഭരണകൂടം ഉന്നയിച്ചിരിക്കുന്നത്. ഒര്‍ട്ടേഗായുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അതീവശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ആളാണ് ബിഷപ്. അദ്ദേഹത്തിന്റെ രൂപതയുടെ എട്ട് റേഡിയോ സ്റ്റേഷനുകള്‍ ഭരണകൂടം അടച്ചു പൂട്ടിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org