പ്രഥമ കൊറിയന്‍ വൈദികനും രക്തസാക്ഷിയും: ഫാ. ടായ്ഗണിനെ അനുസ്മരിച്ചു

പ്രഥമ കൊറിയന്‍ വൈദികനും രക്തസാക്ഷിയും: ഫാ. ടായ്ഗണിനെ അനുസ്മരിച്ചു

രക്തസാക്ഷിത്വം വരിച്ച കൊറിയന്‍ വൈദികന്‍ ഫാ. ആന്‍ഡ്രൂ കിം ടായ്ഗണിന്റെ ഇരുനൂറാം ജന്മവാര്‍ഷികം വത്തിക്കാനില്‍ ആഘോഷിച്ചു. കൊറിയന്‍ ഭാഷയില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടെ വായിച്ച സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വിശുദ്ധനെ 'വീരോചിത വിശ്വാസത്തിന്റെ മാതൃകാസാക്ഷിയെന്നു" വിശേഷിപ്പിച്ചു.
കൊറിയയില്‍ ജനിച്ചു വളര്‍ന്ന ആദ്യത്തെ കത്തോലിക്കാ വൈദികനാണ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ആന്‍ഡ്രൂ കിം ടായ്ഗണ്‍. ദക്ഷിണ കൊറിയയിലെ സിയോളിനടുത്തു 1846 ല്‍ കഴുത്തറുത്തു കൊല്ലപ്പെടുകയായിരുന്നു 25-ാം വയസ്സില്‍ അദ്ദേഹം. 1984 ലാണ് അദ്ദേഹത്തെയും 102 മറ്റു കൊറിയന്‍ രക്തസാക്ഷികളെയും വിശുദ്ധരായി പ്രഖ്യാപിച്ചത്.
വത്തിക്കാന്‍ വൈദികകാര്യാലയത്തിന്റെ പുതിയ അദ്ധ്യക്ഷനും കൊറിയക്കാരനുമായ ആര്‍ച്ചുബിഷപ് ലാസറസ് ഹ്യൂങ്-സിക് ആണ് വത്തിക്കാനിലെ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചത്. വിശ്വസിച്ചത് അനുസരിച്ചു ജീവിച്ചവരാണ് വി. ആന്‍ഡ്രൂ കിമ്മും മറ്റു കൊറിയന്‍ രക്തസാക്ഷികളുമെന്ന് ആര്‍ച്ചുബിഷപ് അനുസ്മരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org