ചരിത്ര പ്രസിദ്ധമായ ഉക്രെയിനിയന്‍ ദേവാലയത്തില്‍ അഗ്നിബാധ

ചരിത്ര പ്രസിദ്ധമായ ഉക്രെയിനിയന്‍ ദേവാലയത്തില്‍ അഗ്നിബാധ
Published on

ഉക്രെയിനിയന്‍ തലസ്ഥാനമായ കിവിലെ ചരിത്രപ്രസിദ്ധമായ കത്തോലിക്കാ ദേവാലയത്തില്‍ അഗ്നിബാധ. കാര്യമായ നാശനഷ്ടം തീപിടിത്തത്തില്‍ ഉണ്ടായി. കീവിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ ലത്തീന്‍ റീത്ത് ദേവാലയമായ സെ. നിക്കോളാസ് ദേവാലയത്തിലാണ് അഗ്നിബാധ ഉണ്ടായത്. ഗായകസംഘത്തിന്റെ പരിശീലനത്തിനിടെ സംഗീതോപകരണങ്ങളില്‍ നിന്നാണ് തീ ഉണ്ടായതെന്നു കരുതുന്നു. 1909-ല്‍ കൂദാശ ചെയ്യപ്പെട്ട ദേവാലയം 1938-ല്‍ കമ്യൂണിസ്റ്റ് ഭരണകൂടം അടച്ചുപൂട്ടിയിരുന്നു. 1991-ല്‍ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം അവസാനിച്ചതിനു ശേഷമാണ് ദേവാലയം വീണ്ടും തുറന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org