ദിവ്യകാരുണ്യ ആരാധനക്ക് കൂടുതൽ സമയം കണ്ടെത്തുക – മാർപാപ്പ

ദിവ്യകാരുണ്യ ആരാധനക്ക് കൂടുതൽ സമയം കണ്ടെത്തുക – മാർപാപ്പ

ക്രിസ്തുവിനെ പോലെയാകുന്നതിനു ദിവ്യകാരുണ്യ ആരാധനയ്ക്കായി കൂടുതൽ സമയം കണ്ടെത്താൻ ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. കാരുണ്യത്തിലെ ക്രിസ്തുവുമായുള്ള സമാഗമം നമ്മെ രൂപാന്തരപ്പെടുത്തട്ടെ. നാം വാങ്ങുന്ന നിരവധി വിശുദ്ധരുടെ കാര്യത്തിൽ ഇതാണ് സംഭവിച്ചത് – മാർപാപ്പ പറഞ്ഞു. ബുഡാപെസ്റ്റിൽ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു പാപ്പ . ദിവ്യകാരുണ്യ കോൺഗ്രസിൽ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ദൈവം ആരാണ് എന്ന് നമ്മെ ഓർമ്മിപ്പിക്കുകയാണ് ദിവ്യകാരുണ്യം ചെയ്യുന്നത്. മാർപാപ്പ തുടർന്നു. കേവലം വാക്കുകൾ കൊണ്ട് പറയുക അല്ല മറിച്ച് മുറിക്കപ്പെട്ട അപ്പം ആണ് ദൈവം എന്ന് കാണിച്ചുതരികയാണ് ദിവ്യകാരുണ്യം. മുമ്പെന്നപോലെ പോലെ ഇന്നും കുരിശ് ഒട്ടും ആകർഷകമല്ല. എങ്കിലും ഉള്ളിൽ നിന്നും അത് നമ്മെ സുഖപ്പെടുത്തുന്നു. ക്രൂശിതനായ കർത്താവിനു മുമ്പിൽ നിൽക്കുമ്പോൾ ഫലദായകമായ ഒരു ആന്തരിക സംഘർഷം നാം അനുഭവിക്കുന്നു. ദൈവം ചിന്തിക്കുന്നതും മനുഷ്യർ ചിന്തിക്കുന്നതും തമ്മിലുള്ള സംഘർഷമാണത്. വിനീത സ്നേഹത്തിന്റേതായ ദൈവമാർഗ്ഗം അഹംബോധത്തിന്റെയും അഹങ്കാരത്തിന്റെയുമായ ലോക മാർഗ്ഗത്തിൽ നിന്ന് വ്യത്യസ്തമാണ്. ലോകം ആരാധിച്ചിട്ടുള്ള വിജയികളും ശക്തരും ആയ മിശിഹാമാരിൽ നിന്നും വ്യത്യസ്തനാണ് ക്രിസ്തു . യേശു നമ്മെ അസ്വസ്ഥരാക്കുന്നു. വിശ്വാസ പ്രഖ്യാപനങ്ങൾ കൊണ്ട് അവിടുന്ന് തൃപ്തനാകുന്നില്ല. കുരിശിന്റെയും ദിവ്യകാരുണ്യത്തിന്റെയും മുമ്പിൽ നമ്മെ ശുദ്ധീകരിക്കാൻ അവിടുന്ന് ആവശ്യപ്പെടുന്നു – മാർപാപ്പ വിശദീകരിച്ചു.

ദിവ്യകാരുണ്യ കോൺഗ്രസിൽ സംബന്ധിക്കാൻ ഹംഗറിയിൽ എത്തിയ മാർപാപ്പയ്ക്ക് വൻ സ്വീകരണമാണ് ആണ് ലഭിച്ചത്. 2000 ത്തിനു ശേഷം ആദ്യമായാണ് ഒരു മാർപാപ്പ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org