പ്രൊപ്പഗാന്‍ഡ ഫിദെ നാനൂറാം വാര്‍ഷിക സെമിനാര്‍ വത്തിക്കാനില്‍

പ്രൊപ്പഗാന്‍ഡ ഫിദെ നാനൂറാം വാര്‍ഷിക സെമിനാര്‍ വത്തിക്കാനില്‍

ആഗോള കത്തോലിക്കാസഭയുടെ ആധുനിക ചരിത്രത്തിര്‍ തനതായ സ്ഥാനമുള്ള പ്രൊപ്പഗാന്‍ഡ ഫിദെ നാനൂറാം വാര്‍ഷികത്തോടനുബന്ധിച്ചു വത്തിക്കാനില്‍ മൂന്നു ദിവസത്തെ സെമിനാര്‍ നടത്തി. 1622 ജനുവരി 6 നാണ് പ്രൊപ്പഗാന്‍ഡ ഫിദെ സ്ഥാപിക്കപ്പെട്ടത്. ഈ പേരും ഘടനയും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം പരിഷ്‌കരിക്കപ്പെട്ടു. ലോകരാജ്യങ്ങളുടെ സുവിശേഷവത്കരണത്തിന്റെ ചുമതലയാണ് കാര്യാലയത്തിന് ഉണ്ടായിരുന്നത്. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തെ തുടര്‍ന്ന് കത്തോലിക്കാസഭയില്‍ സമഗ്രമായ നവീകരണവും സഭയുടെ വിപുലീകരണവും ആവശ്യമാണെന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഗ്രിഗറി പതിനാറാമന്‍ മാര്‍പാപ്പ ഈ കാര്യാലയത്തിനു രൂപം നല്‍കിയത്. ആഫ്രിക്കയിലും ഏഷ്യയിലും വന്‍തോതിലുള്ള സുവിശേഷവത്കരണപ്രവര്‍ത്തനങ്ങള്‍ക്ക് ഈ കാര്യാലയമാണ് ചുക്കാന്‍ പിടിച്ചത്. സഭ പുതുതായി സ്ഥാപിക്കപ്പെടുന്ന മിഷന്‍ പ്രദേശങ്ങളിലെ രൂപതകളുടെ സ്ഥാപനവും മെത്രാന്‍ നിയമനവും ഉള്‍പ്പെടെയുള്ള അധികാരങ്ങളും കാര്യാലയത്തിനാണ്. ഇപ്പോള്‍ ആയിരത്തിലേറെ രൂപതകളുടെ അധികാരം കാര്യാലയം വഹിച്ചു വരുന്നു. ഈ വര്‍ഷമാദ്യം നടത്തിയ റോമന്‍ കൂരിയാ പരിഷ്‌കരണത്തെ തുടര്‍ന്ന് കാര്യാലയത്തിന്റെ അദ്ധ്യക്ഷസ്ഥാനം മാര്‍പാപ്പ നേരിട്ടാണു വഹിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org