ഫാത്തിമാ തീര്‍ത്ഥാടനം ഓണ്‍ലൈനായി മാത്രം

ഫാത്തിമാ തീര്‍ത്ഥാടനം ഓണ്‍ലൈനായി മാത്രം

എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഫാത്തിമാ തീര്‍ത്ഥാടനം ഓണ്‍ലൈനായി മാത്രം നടത്താന്‍ ഫാത്തിമാ രൂപതാദ്ധ്യക്ഷനായ കാര്‍ഡിനല്‍ അന്റോണിയോ സാന്റോസ് മാര്‍ത്തോ ആവശ്യപ്പെട്ടു. കൊവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പോര്‍ട്ടുഗല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മൂലമാണിത്. മാര്‍ച്ച് മൂന്നാം വാരത്തിലാണ് എല്ലാ വര്‍ഷവും ഫാത്തിമാ തീര്‍ത്ഥാടനം നടത്തി വരുന്നത്. നേരിട്ടുള്ള തീര്‍ത്ഥാടനത്തിനു പകരം ആത്മീയമായ തീര്‍ത്ഥാടനം ഫാത്തിമായിലേയ്ക്കു നടത്താന്‍ കാര്‍ഡിനല്‍ ആഹ്വാനം ചെയ്തു.
ആത്മീയ തീര്‍ത്ഥാടനത്തിന്റെ അവസാനദിവസം എല്ലാവര്‍ക്കും വേണ്ടി താന്‍ ഫാത്തിമാ തീര്‍ത്ഥകേന്ദ്രത്തിന്റെ ഉള്ളില്‍ പ. മാതാവിന്റെ പാദത്തിങ്കല്‍ പോയി പ്രാര്‍ത്ഥിക്കുന്നതാണെന്നു കാര്‍ഡിനല്‍ അറിയിച്ചു. ഓണ്‍ലൈന്‍ തീര്‍ത്ഥാടനം ഫലപ്രദമാക്കുന്നതിനുള്ള ദൃശ്യങ്ങളുടെ സംപ്രേഷണം ഫാത്തിമാ തീര്‍ത്ഥകേന്ദ്രത്തിന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org