പള്ളികള്‍ അടയ്ക്കണമെന്നു നൈജീരിയന്‍ ക്രൈസ്തവരോടു തീവ്രവാദികള്‍

നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെ ഒരു ക്രിസ്ത്യൻ ആരാധനാലയമാണ് നാഷണൽ ക്രിസ്ത്യൻ സെന്റർ.
നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെ ഒരു ക്രിസ്ത്യൻ ആരാധനാലയമാണ് നാഷണൽ ക്രിസ്ത്യൻ സെന്റർ.

പള്ളികള്‍ അടച്ചുപൂട്ടിയില്ലെങ്കില്‍ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോകുകയും പള്ളികള്‍ക്കു തീവയ്ക്കുകയും ചെയ്യുമെന്നു നൈജീരിയായിലെ സംഫാറ സംസ്ഥാനത്തെ ക്രൈസ്തവര്‍ക്കു ഫുലാനി അസോസിയേഷന്റെ ഭീഷണി. കാലിമേച്ചില്‍ തൊഴിലാക്കിയിലിക്കുന്ന ഇസ്ലാമിക തീവ്രവാദസംഘമാണ് ഫുലാനി അസോസിയേഷന്‍. ക്രൈസ്തവര്‍ അധിവസിക്കുന്ന ഗ്രാമങ്ങളിലൂടെ കാലിക്കൂട്ടങ്ങളെയും മേയിച്ചുകൊണ്ടു വരുന്ന ഇവര്‍ ഗ്രാമീണരുടെ കൃഷിയിടങ്ങളെയും പാര്‍പ്പിടങ്ങളെയും നശിപ്പിച്ചുകൊണ്ടാണു കടന്നു പോകുക. യന്ത്രത്തോക്കുകളുമായി വരുന്ന ഈ സംഘങ്ങളെ എതിര്‍ക്കാന്‍ കര്‍ഷകരായ ക്രൈസ്തവര്‍ക്കു കഴിയാറില്ല. അക്രമങ്ങളും തട്ടിക്കൊണ്ടുപോകലും ഇവര്‍ നടത്തുകയും പതിവാണ്.

പുതിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പള്ളികള്‍ക്കു സംരക്ഷണം നല്‍കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു പോലീസ് അധികാരികള്‍ അറിയിച്ചു. പള്ളികളില്‍ ആരാധന നടക്കുന്ന സമയങ്ങളില്‍ പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കുമെന്നും രഹസ്യാന്വേഷണത്തിനായി വേഷപ്രച്ഛന്നരായ പോലീസുകാരെ നിയോഗിക്കുമെന്നും അധികാരികള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org