ഫ്രാന്‍സിസ് മാര്‍പാപ്പ തുര്‍ക്കിയിലെത്തുമെന്ന പ്രതീക്ഷയില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ്‌

ഫ്രാന്‍സിസ് മാര്‍പാപ്പ തുര്‍ക്കിയിലെത്തുമെന്ന
പ്രതീക്ഷയില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ്‌

നിഖ്യ സുനഹദോസിന്റെ 1700-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി അടുത്തവര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ തുര്‍ക്കി സന്ദര്‍ശിക്കുമെന്ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ബര്‍ത്ത്‌ലോമിയോ പ്രത്യാശ പ്രകടിപ്പിച്ചു. പൗരാണിക നഗരമായ നിഖ്യയില്‍ 325 എഡി യിലാണ് നിഖ്യ സൂനഹദോസ് നടന്നത്. ഇപ്പോള്‍ തുര്‍ക്കിയിലെ ഇസ്‌നിക് എന്ന നഗരമാണിത്. കത്തോലിക്കാ സഭയും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളും ഒന്നുപോലെ അംഗീകരിക്കുന്ന സൂനഹദോസ് ആണ് നിഖ്യയിലേത്. ആര്യനിസം എന്ന പാഷണ്ഡക്കെതിരായിരുന്നു പ്രധാനമായും ഈ സൂനഹദോസ്. സൂനഹദോസ് വിളിച്ചുകൂട്ടിയ കോണ്‍സ്റ്റന്റ്റൈന്‍ ചക്രവര്‍ത്തിയെ കത്തോലിക്ക, ഓര്‍ത്തഡോക്‌സ് സഭകള്‍ വിശുദ്ധനായി വണങ്ങുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org