ദിനംപ്രതി 17 ക്രൈസ്തവര്‍ നൈജീരിയായില്‍ കൊല്ലപ്പെടുന്നു

ദിനംപ്രതി 17 ക്രൈസ്തവര്‍ നൈജീരിയായില്‍ കൊല്ലപ്പെടുന്നു
Published on

2021 ലെ ആദ്യത്തെ 200 ദിവസം നൈജീരിയായില്‍ കൊല്ലപ്പെട്ടത് ആകെ 3462 ക്രൈസ്തവര്‍. അതായത് ഒരു ദിവസം ശരാശരി 17 ക്രൈസ്തവര്‍ വീതം. ജനുവരി 1 മുതല്‍ ജൂലൈ 18 വരെയുള്ള ദിവസങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ പുരോഹിതരും പാസ്റ്റര്‍മാരുമായ പത്തു പേരും ഉള്‍പ്പെടുന്നു. ഒരു മനുഷ്യാവകാശ സംഘടനയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. ഇസ്ലാമിക തീവ്രവാദസംഘങ്ങളും സര്‍ക്കാര്‍ സുരക്ഷാസേനകളിലെ ഇസ്ലാമിക തീവ്രവാദികളും ചേര്‍ന്നാണ് ഈ കൊലപാതകങ്ങള്‍ മുഴുവന്‍ നടത്തിയത്. 2020 ലെ ഇതേ കാലയളവില്‍ ഇതിനേക്കാള്‍ 68 പേര്‍ അധികം കൊല്ലപ്പെട്ടിരുന്നു.
2014 ലാണ് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്. അയ്യായിരത്തിലേറെ കൊലപാതകങ്ങള്‍ ആ വര്‍ഷമുണ്ടായി. ബോകോ ഹറാം എന്ന തീവ്രവാദസംഘടനയും യന്ത്രത്തോക്കുകളുമായി കാലികളെ മേയ്ച്ചുകൊണ്ട് കര്‍ഷകഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലേക്കെത്തുന്ന ഇസ്ലാമിക സംഘങ്ങളുമാണ് ഈ കൊലകളിലേറെയും നടത്തുന്നത്.

നൂറു കണക്കിനു ക്രൈസ്തവരെ അക്രമികള്‍ തട്ടിക്കൊണ്ടു പോകുന്നുമുണ്ട്. തട്ടിയെടുക്കപ്പെടുന്നവരില്‍ ചുരുങ്ങിയത് പത്തിലൊരാള്‍ വീതം കൊല്ലപ്പെടുന്നുണ്ടെന്നാണു കണക്ക്. ഈ വര്‍ഷം ഇതുവരെ ആകെ 300 ഓളം പേര്‍ ഇപ്രകാരം കൊല്ലപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org