യൂറോപ്പ് ജനസംഖ്യാശൈത്യത്തെ മറികടക്കണം – കാര്‍ഡിനല്‍ പരോളിന്‍

യൂറോപ്പ് ജനസംഖ്യാശൈത്യത്തെ മറികടക്കണം – കാര്‍ഡിനല്‍ പരോളിന്‍
Published on

ജനസംഖ്യ കുറയുന്ന പ്രതിഭാസം നേരിട്ടുകൊണ്ടിരിക്കുന്ന യൂറോപ്പിന് അതിനെ മറികടക്കുവാന്‍ പ്രത്യാശയും ദൈവവിശ്വാസവും ആവശ്യമുണ്ടെന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ പ്രസ്താവിച്ചു. യൂറോപ്പ് നേരിടുന്ന ജനസംഖ്യാശൈത്യം സാമ്പത്തികമോ സാമൂഹ്യമോ ആയ പ്രതിസന്ധിയുടെ ഫലമല്ല, മറിച്ച് ജീവിതത്തിന്റെയും അസ്തിത്വത്തിന്റെയും ആധികാരികമായ അര്‍ത്ഥം നഷ്ടപ്പെടുന്നതിന്റെ ഫലമാണ്. അതുകൊണ്ട് പിതാവായ ദൈവത്തിലുള്ള വിശ്വാസം യൂറോപ്പിനാവശ്യമാണ്. സ്വന്തം ക്രൈസ്തവവേരുകള്‍ യൂറോപ് വീണ്ടെടുക്കുകയും വേണം. -ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് കത്തീഡ്രലില്‍ ദിവ്യബലിയ്ക്കിടെ നടത്തിയ പ്രസംഗത്തില്‍ കാര്‍ഡിനല്‍ വിശദീകരിച്ചു. പല യൂറോപ്യന്‍ രാജ്യങ്ങളിലും ജനനനിരക്കു കുത്തനെ കുറയുന്നതിനെ കുറിച്ച് കഴിഞ്ഞ മെയ്മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും പരാമര്‍ശിച്ചിരുന്നു.
യൂറോപ്പിന് ഉപവി ആവശ്യമാണെന്നും കാര്‍ഡിനല്‍ പറഞ്ഞു. അരികുകളില്‍ കഴിയുകയും ദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്നവരെ പ്രധാന പരിഗണനാവിഷയമാക്കണം. കുടിയേറ്റ പ്രതിഭാസത്തെ ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യണം. യഥാര്‍ത്ഥമായ ഉദ്ഗ്രഥനം സാദ്ധ്യമാക്കണം. അത് അവസരങ്ങളുടെയും സാഹോദര്യത്തിന്റെയും സ്രോതസ്സായി മാറും. എല്ലാ മനുഷ്യരെയും സഹോദരങ്ങളായി കാണുന്ന ഒരു സംസ്‌കാരമാണ് ആവശ്യം. -ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനം ഉദ്ധരിച്ചുകൊണ്ടു കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org