ഭൂമിയുടെ കരച്ചില്‍: മാര്‍പാപ്പയുടെ പ്രാര്‍ത്ഥന നിയോഗം

ഭൂമിയുടെ കരച്ചില്‍: മാര്‍പാപ്പയുടെ പ്രാര്‍ത്ഥന നിയോഗം
Published on

സെപ്റ്റംബര്‍ മാസത്തിലെ തന്റെ പ്രത്യേകമായ പ്രാര്‍ത്ഥനാനിയോഗം വീഡിയോ സന്ദേശത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. ഭൂമിയുടെ കരച്ചിലിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം എന്നാണ് മാര്‍പ്പാപ്പ അറിയിച്ചിരിക്കുന്നത്.

ഭൂമിയുടെ താപനില പരിശോധിച്ചാല്‍ അതിന് പനിയുണ്ടെന്ന് നമുക്ക് പറയാനാകും. ഭൂമി രോഗബാധിതമായിരിക്കുന്നു. രോഗികളായ മറ്റാരെയും പോലെ - പാപ്പാ അഭിപ്രായപ്പെട്ടു.

ഭൂമിയുടെ ഈ വേദന നാം ശ്രവിക്കുന്നുണ്ടോ? പാരിസ്ഥിതിക ദുരന്തങ്ങളുടെ ദശലക്ഷക്കണക്കിന് ഇരകളുടെ വേദനകള്‍ നാം കേള്‍ക്കുന്നുണ്ടോ? ഈ ദുരന്തങ്ങളുടെ അനന്തരഫലങ്ങളില്‍ നിന്ന് സഹനം അനുഭവിക്കുന്നവരിലേറെയും ദരിദ്രരാണ്. പ്രളയങ്ങളും ഉഷ്ണ തരംഗങ്ങളും വരള്‍ച്ചകളും മൂലം സ്വന്തം ഭവനങ്ങള്‍ ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.

മനുഷ്യസൃഷ്ടമായ പാരിസ്ഥിതിക പ്രതിസന്ധികളായ കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യ നഷ്ടം തുടങ്ങിയവയോടു പാരിസ്ഥിതിക പ്രതികരണങ്ങള്‍ മാത്രം പോരാ. മറിച്ച് സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ പ്രതികരണങ്ങള്‍ കൂടി വേണം.

നമ്മുടെ വ്യക്തിപരവും സാമൂഹ്യവുമായ ശീലങ്ങളെ മാറ്റിക്കൊണ്ട് പ്രകൃതിയെ സംരക്ഷിക്കാനും ദാരിദ്ര്യത്തിനെതിരെ പോരാടാനും നമുക്ക് ബാധ്യതയുണ്ട് - പാപ്പാ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org