സമാധാനത്തിനായി മെഡലുകള്‍ നേടുകയെന്നു മാര്‍പാപ്പയും വത്തിക്കാനും

സമാധാനത്തിനായി മെഡലുകള്‍ നേടുകയെന്നു മാര്‍പാപ്പയും വത്തിക്കാനും
Published on

ജനതകളെ ഒന്നിപ്പിക്കാനും സമാധാനത്തിന്റെ സാക്ഷികളാക്കാനും സ്‌പോര്‍ട്‌സിനുള്ള വലിയ സാമൂഹ്യശേഷിയെ ഉപയോഗപ്പെടുത്തണമെന്ന് ഒളിമ്പിക്‌സിന് മുമ്പായി പുറപ്പെടുവിച്ച സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും വത്തിക്കാന്റെ ഔദ്യോഗിക കായിക സംഘടനയായ അത്‌ലെറ്റിക്കോ വത്തിക്കാനായും ഒളിമ്പിക് താരങ്ങളോട് ആഹ്വാനം ചെയ്തു. യുവജനങ്ങള്‍ക്കു മുമ്പില്‍ സമാധാനത്തിന്റെ സന്ദേശ വാഹകരും മാതൃകകളും ആകാന്‍ കായിക താരങ്ങള്‍ക്ക് കഴിയും എന്ന പ്രത്യാശ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കുവെച്ചു. 206 രാജ്യങ്ങളെ പ്രതിനിധീകരിച്ച് പതിനായിരത്തിനുമേല്‍ താരങ്ങളാണ് ഒളിമ്പിക്‌സില്‍ മത്സരിക്കുന്നത്. 8 ലക്ഷത്തോളം പേര്‍ കാണികളായി പാരീസില്‍ ഈ ദിവസങ്ങളില്‍ എത്തിച്ചേരും. 100 കോടിയോളം പേര്‍ ടെലവിഷനിലൂടെ ഒളിമ്പിക്‌സ് കാണും എന്നും കരുതപ്പെടുന്നു. യുദ്ധ കുറ്റങ്ങള്‍ക്ക് ഉള്ള മറുമരുന്നായി ഒളിമ്പിക്‌സും പാരാലിമ്പിക്‌സും മാറുമെന്ന് വത്തിക്കാന്‍ പ്രത്യാശാ പ്രകടിപ്പിച്ചു.

ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനു മുമ്പായി കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ സമാധാന ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. പാരീസ് ആര്‍ച്ച് ബിഷപ്പ് ലോറന്റ് യുള്‍റിച്ചും മറ്റു മെത്രാന്മാരും സഹകാര്‍മികരായി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡണ്ടും കായികതാരങ്ങളും നയതന്ത്ര പ്രതിനിധികളും ദിവ്യബലിയില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org