
എറിട്രിയയിലെ ബിഷപ് ഫികര്‍മറിയം സാലിമും ഫാ. മെഹെര്‍തീബും സ്റ്റെഫാനോസും രണ്ടു മാസത്തെ തടവു വാസത്തിനു ശേഷം മോചിതരായി. ഇവരോടൊപ്പം തടവിലാക്കപ്പെട്ട കപ്പുച്ചിന്‍ സന്യാസി ഫാ. അബ്രാഹമിനെ കുറിച്ചു വിവരങ്ങളില്ല. യൂറോപ്പില്‍ നിന്നുള്ള മടക്കയാത്രക്കിടെ വിമാനത്താവളത്തില്‍ വച്ചാണ് സുരക്ഷാസേന ബിഷപ്പിനെയും രണ്ടു വൈദികരെയും തടവിലാക്കിയത്. മോചിതരായ ബിഷപ്പിനെയും വൈദികനെയും എറിട്രിയന്‍ കത്തോലിക്കാസഭയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മെംഗെസ്റ്റീബ് ടെസ്ഫാമറിയത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
എറിട്രിയയിലെ 60 ലക്ഷം ജനങ്ങളില്‍ 4 ശതമാനമാണ് കത്തോലിക്കര്‍. പൗരസ്ത്യകത്തോലിക്കാസഭകളിലൊന്നായ എറിട്രിയന്‍ സഭയ്ക്ക് പ്രവാസി രൂപതകളും ഉണ്ട്.